മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ഫേസ്ബുക്കിൽ അപകീർത്തിപ്പെടുത്തി; കേസെടുത്ത് സൈബർ പോലീസ്

 
Representational image reflecting cyber crime investigation and social media defamation context

Photo Credit: Facebook/ Kerala Police

ADVERTISEMENT

● അബൂബക്കർ ഉറുമി മുഹമ്മദ് എന്നയാളുടെ പേരിലാണ് കണ്ണൂർ റൂറൽ സൈബർ ക്രൈം പോലീസ് കേസെടുത്തിരിക്കുന്നത്
● പയ്യന്നൂർ രാമന്തളി സ്വദേശി അഡ്വ. സബീർ ഹമീദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി
● ഓഗസ്റ്റ് 25-നാണ് കേസിനാസ്പദമായ സംഭവം നടന്നത്
● സാമൂഹിക അന്തരീക്ഷം തകർക്കാനും മതസൗഹാർദം തകർക്കാൻ ശ്രമിച്ചതിനുമാണ് പോലീസ് കേസെടുത്തത്
● ഇൻസ്പെക്ടർ കെ. സുഭാഷ്ബാബുവിന്റെ നേതൃത്വത്തിലാണ് സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നത്

ആലക്കോട്: (KVARTHA) മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ഫോട്ടോ മോർഫ് ചെയ്ത് സമൂഹത്തിൽ ലഹളയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ച സംഭവത്തിൽ കേസെടുത്തു. അബൂബക്കർ ഉറുമി മുഹമ്മദ് എന്നയാളുടെ പേരിലാണ് കണ്ണൂർ റൂറൽ സൈബർ ക്രൈം പോലീസ് കേസെടുത്തിരിക്കുന്നത്. ഇൻസ്പെക്ടർ കെ. സുഭാഷ്ബാബുവിന്റെ നേതൃത്വത്തിൽ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Aster mims 04/11/2022

പോസ്റ്റിന്റെ ഉള്ളടക്കവും സംഭവവും

ഓഗസ്റ്റ് 25-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ മോർഫ് ചെയ്ത ഫോട്ടോയ്ക്ക് മുകളിൽ 'ഓണപ്പാട്ടുകൾ' എന്ന പുസ്തകം തുറന്നുവെച്ച നിലയിലുള്ള ചിത്രം നൽകി അതിന് മുകളിൽ അപകീർത്തികരമായ അടിക്കുറിപ്പ് ചേർക്കുകയായിരുന്നു.

‘മുസ്ലിം പെൺകുട്ടികൾ ഓണം ആഘോഷിക്കുന്നത് പരാതി പറയാൻ പാണക്കാട്ട് തറവാട്ടിലേക്ക് സമസ്ത നേതാക്കൾ ചെന്നപ്പോൾ, നാളെ റീൽ എടുക്കാനുള്ള ഓണപ്പാട്ട് പഠിച്ചോണ്ടിരിക്കുന്ന തങ്ങൾ’ എന്ന വ്യാജ അടിക്കുറിപ്പോടെയാണ് അബൂബക്കർ ഉറുമി മുഹമ്മദ് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചത്.

പരാതി നൽകിയത് പയ്യന്നൂർ സ്വദേശി

പയ്യന്നൂർ രാമന്തളി വടക്കുമ്പാട്ടെ അലീമ മൻസിലിൽ അഡ്വ. സബീർ ഹമീദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സാമൂഹിക അന്തരീക്ഷം തകർക്കാനും മതസൗഹാർദം തകർക്കുന്ന രീതിയിൽ വ്യാജപ്രചരണം നടത്താനും ശ്രമിച്ചതിനെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം

Article Summary: Kannur Rural Cyber Crime Police have registered a case against Abubacker Urumi Muhammad from Kasaragod for allegedly posting a morphed photo of Muslim League State President Panakkad Sayyid Sadiq Ali Shihab Thangal on Facebook with intent to cause public discord. 

#PanakkadSadiqAliShihabThangal #IUML #CyberCrimePolice #KannurNews #KeralaPolice #KasaragodNews #CyberCase #MalayalamNews #AmmuNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia