SWISS-TOWER 24/07/2023

പാലത്തായി പീഡനം: കേസന്വേഷിക്കാന്‍ ക്രൈം ബ്രാഞ്ച് പ്രത്യേകസംഘം രൂപീകരിച്ചു

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 25.04.2020) പാലത്തായി പീഡനം അന്വേഷിക്കാന്‍ ക്രൈം ബ്രാഞ്ച് പ്രത്യേക സംഘത്തെ ഐജി എസ് ശ്രീജിത്ത് നിയോഗിച്ചു. ക്രൈം ബ്രാഞ്ച് മലപ്പുറം എസ്പി കെ വി സന്തോഷ് കുമാര്‍ അന്വേഷണസംഘ തലവന്‍. കേസില്‍ ക്രൈം ബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞിട്ടുണ്ട്. പാലത്തായി പീഡന കേസിലെ നിഗൂഡത നീക്കാന്‍ സിബിഐ അന്വേഷണം വേണമെന്ന ബിജെപിയുടെ ആവശ്യത്തെ തളളി സര്‍ക്കാര്‍ തുടരന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിച്ചതോടെ ബിജെപിക്ക് ഇനി സിബിഐ അന്വേഷണത്തിനായി കോടതിയെ സമീപിക്കേണ്ടി വരും.

പത്തു വയസുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്ന കേസില്‍ കുറ്റാരോപിതനായ അധ്യാപകനെ കുടുക്കാനായി പോക്‌സോ ജിഹാദി നടന്നിട്ടുണ്ടെന്നും ചില മത തീവ്രവാദ സംഘടനകള്‍ക്ക് ഇതില്‍ പങ്കുണ്ടെന്നുമായിരുന്നു ബിജെപി ജില്ലാ നേതൃത്വത്തിന്റെ ആരോപണം. ഈക്കാര്യം ചൂണ്ടി കാണിച്ചു കൊണ്ട് പ്രതി പത്മരാജന്റെ ഭാര്യ ഡിജിപിക്ക് പരാതി നല്‍കുകയും ചെയ്തു. ഇതിനു പുറമെ കേസന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ച് കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

നേരത്തെ കേസ് അന്വേഷിച്ച പാനൂര്‍ സിഐ എസ് വി ശ്രീജിത്തിന്റെ നേത്യത്വത്തില്‍ കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാണ് ഇവരുടെ പരാതി. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് ഐജി എസ് ശ്രീജിത്തിനെ സര്‍ക്കാര്‍ കേസന്വേഷണം ഏല്‍പ്പിച്ചത്. പീഡന കേസില്‍ ഏപ്രില്‍ 15ന് പൊലിസ് പിടികൂടിയ പത്മരാജന്‍ ഇപ്പോള്‍ തലശേരി സബ്ജയിലില്‍ റിമാന്‍ഡിലാണുള്ളത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം കോടതിയില്‍ ഹര്‍ജി നല്‍കിയതിനിടെയാണ് സര്‍ക്കാര്‍ കേസന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടത്. നിലവില്‍ തലശേരി ഡിവൈഎസ്പി കെ വി വേണുഗോപാലാണ് കേസ് അന്വേഷിച്ചിരുന്നത്.

പാലത്തായി പീഡനം: കേസന്വേഷിക്കാന്‍ ക്രൈം ബ്രാഞ്ച് പ്രത്യേകസംഘം രൂപീകരിച്ചു

Keywords:  Kannur, News, Kerala, Molestation, Case, Crime, Enquiry, Police, Court, Crime Branch, palathayi molestation case; Crime Branch formed special group
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia