Arrested | വീട്ടില്‍ ഉണക്കി സൂക്ഷിക്കുന്നതിനായി അടുപ്പിന് മുകളില്‍ തൂക്കിയിട്ട നിലയില്‍ മാനിറച്ചി'; 2 പേര്‍ പിടിയില്‍
പാലക്കാട്: (www.kvartha.com) അട്ടപ്പാടിയില്‍ മാനിറച്ചി പിടികൂടിയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. രേശന്‍ (46), അയ്യവ് (36) എന്നിവരാണ് വനം വകുപ്പിന്റെ പിടിയിലായത്. ഷോളയൂര്‍ ഡെപ്യൂടി റെയ്ഞ്ച് ഒഫീസര്‍ സജീവന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന നടത്തിയത്. വീട്ടില്‍ ഉണക്കി സൂക്ഷിക്കുന്നതിനായി അടുപ്പിന് മുകളില്‍ തൂക്കിയിട്ട നിലയിലായിരുന്നു മാനിറച്ചി കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പരിശോധനയില്‍ ഇവരുടെ പക്കല്‍ നിന്നും രണ്ട് കിലോ ഗ്രാം തൂക്കമുള്ള മാനിറച്ചി പിടികൂടി. ഇരുവരെയും കസ്റ്റഡിയിലെടുത്ത ശേഷം ചോദ്യം ചെയ്തു. ഈ സമയത്താണ് തങ്ങളുടെ പക്കല്‍ ആറ് കിലോ മാനിറച്ചി ഉണ്ടായിരുന്നതായി പ്രതികള്‍ സമ്മതിച്ചതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മൂര്‍ത്തിയെന്ന ആളാണ് രേശനും അയ്യാവിനും ഇറച്ചി കൊണ്ടുവന്ന് കൊടുത്തത്. ഇയാള്‍ കാട്ടില്‍ നിന്ന് ഇറച്ചി എത്തിച്ചതാണെന്നാണ് പ്രതികള്‍ നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ മൂര്‍ത്തിയെ വനം വകുപ്പിന് പിടികൂടാനായില്ല. ഇയാള്‍ക്കായി തിരച്ചില്‍ തുടങ്ങിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Keywords: Palakkad, News, Kerala, Arrested, Crime, Seized, Palakkad: Two arrested with deer meat.