Arrested | 'സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പ്രണയം നടിച്ച് വീട്ടിലെത്തിച്ച് പീഡിപ്പിച്ചു'; 2 യുവാക്കള്‍ അറസ്റ്റില്‍
പാലക്കാട്: (www.kvartha.com) സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. നീരജ് (18), വിഷ്ണു (19) എന്നിവരെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ആറും എട്ടും ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെയാണ് പ്രതികള്‍ പ്രണയം നടിച്ച് വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട വിദ്യാര്‍ഥിനികളെ പ്രതികള്‍ പുലാമ്പുഴ കടവിലുള്ള നീരജിന്റെ വീട്ടില്‍ കൊണ്ടുവന്ന് പീഡിപ്പിക്കുകയായിരുന്നു. വിദ്യാര്‍ഥിനികളുടെ രക്ഷിതാക്കളുടെ പരാതിയിലാണ് കേസെടുത്തത്. ഇതിന് പിന്നാലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Keywords: Palakkad, News, Kerala, Students, Arrested, Police, Case, Molestation, Crime, Palakkad: Two arrested in molestation case.