Stone Pelting | ഒലവക്കോട് ഫുട്‌ബോള്‍ റാലിക്കിടെ കല്ലേറ്; 2 പൊലീസുകാര്‍ക്ക് പരിക്ക്, 40 പേര്‍ കസ്റ്റഡിയില്‍
പാലക്കാട്: (www.kvartha.com) ഒലവക്കോട് ഫുട്‌ബോള്‍ പ്രേമികളുടെ റാലിക്കിടെ കല്ലേറ് നടന്ന സംഭവത്തില്‍ 40 പേര്‍ പൊലീസ് കസ്റ്റഡിയില്‍. കണ്ടാലറിയാവുന ആളുകളെയാണ് കസ്റ്റഡിയില്‍ എടുത്തതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റതായാണ് വിവരം.
റാലി അവസാനിപ്പിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയായിരുന്നു കല്ലേറ് നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. തുടര്‍ന്ന് പൊലീസ് ലാത്തിവീശി സ്ഥലത്ത് നിന്ന് ആളുകളെ ഓടിക്കുകയായിരുന്നു. ഇതിനിടെയാണ് കല്ലേറില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റ പൊലീസുകാരെ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്ക് വിധേയരാക്കി. വിവിധ ടീമുകളുടെ ജേഴ്‌സി ധരിച്ചാണ് ഒലവക്കോട് ഫുട്‌ബോള്‍ പ്രേമികള്‍ എത്തിയിരുന്നത്.
Keywords: Palakkad, News, Kerala, Police, Custody, Injured, Crime, Palakkad: Stone pelting during Olavakod football rally; 40 people in police custody.