SWISS-TOWER 24/07/2023

പാലക്കാട് സ്കൂളിന് സമീപം സ്ഫോടനം; സംഭവത്തിൽ ഗൂഢാലോചനയെന്ന് ബിജെപി, അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ

 
Image Representing Explosive Device Found Near Palakkad School
Image Representing Explosive Device Found Near Palakkad School

Image Credit: Facebook/Kerala Police

● പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
● സ്കൂൾ മാനേജ്മെന്റിനെതിരെ ഡിവൈഎഫ്ഐ.
● ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കാൻ ശ്രമമെന്ന് ബിജെപി.

പാലക്കാട്: (KVARTHA) മൂത്താൻതറയിലെ ദേവി വിദ്യാനികേതൻ സ്കൂളിന് സമീപം സ്ഫോടനം. സ്കൂളിന് അടുത്തുള്ള റോഡിൽ നിന്നും ലഭിച്ച പന്നിപ്പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു. സമീപത്തെ പത്ത് വയസ്സുകാരനായ കുട്ടിക്കാണ് പടക്കം ലഭിച്ചത്. ഉഗ്രശബ്ദത്തോടെയാണ് പടക്കം പൊട്ടിത്തെറിച്ചത്. ബുധനാഴ്ച (20.08.2025) വൈകുന്നേരം നാലരയോടെയാണ് സംഭവം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Aster mims 04/11/2022

സ്‌കൂളിന് സമീപത്തുനിന്ന് നാല് പന്നിപ്പടക്കങ്ങൾ കൂടി കണ്ടെത്തിയെന്ന് നോർത്ത് പൊലീസ് അറിയിച്ചു. സ്‌ഫോടകവസ്തുക്കൾ സ്‌കൂൾ പരിസരത്ത് എത്തിയത് എങ്ങനെയാണെന്ന് വിശദമായി അന്വേഷിക്കണമെന്നും, സ്‌കൂൾ മാനേജ്‌മെന്റിനെ കേന്ദ്രീകരിച്ചും അന്വേഷണം വേണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

അതേസമയം, സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് ബിജെപി ആരോപിച്ചു. ബോധപൂർവം സംഘർഷം സൃഷ്ടിക്കാൻ ശ്രമം നടന്നിട്ടുണ്ടെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാർ ആരോപിച്ചു. നൂറ് ശതമാനം ഗൂഢാലോചന സംശയിക്കുന്നതായും, ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. ഗണേശോത്സവം മുൻനിർത്തി പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 

സ്കൂൾ പരിസരത്ത് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്യുക.

Article Summary: Explosive device found near Palakkad school.

#Palakkad #Explosion #Politics #KeralaPolice #BJP #DYFI

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia