Found Dead | അമ്മയും മകനും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; മാതാവിനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതെന്ന് സംശയം
Nov 22, 2022, 14:23 IST
പാലക്കാട്: (www.kvartha.com) അമ്മയെയും മകനെയും വീടിനുള്ളിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗ്യാസ് ഗോഡൗണ്‍ റോഡ് നായാടിക്കുന്ന് സരസ്വതി അമ്മ (68), മകന്‍ (48) എന്നിവരാണു മരിച്ചത്. ഒറ്റപ്പാലം പാലപ്പുറത്ത് ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം.
അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ ജീവനൊടുക്കിയെന്നാണ് നിഗമനം. അമ്മയെ കഴുത്തില്‍ ആഴമേറിയ മുറിവേറ്റ നിലയിലും മകന്‍ തൂങ്ങി മരിച്ച നിലയിലുമാണെന്ന് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ ആരംഭിച്ചു.
Keywords: Palakkad, News, Kerala, Found Dead, Death, Police, Crime, Palakkad: Mother and son found dead inside house.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.