പാലക്കാട് ഒരു കോടിയുടെ ലഹരിവേട്ട; ദമ്പതികളടക്കം 3 പേര്‍ പിടിയിൽ
ADVERTISEMENT
● കോട്ടയം സ്വദേശി മുഹമ്മദ് നിഷി, മലപ്പുറം സ്വദേശി അസുറുദീൻ, കർണാടക സ്വദേശി ബി ഫാത്തിമ എന്നിവരാണ് അറസ്റ്റിലായത്
● ഒരു കിലോ എംഡിഎംഎ, കൊക്കെയ്ൻ, ഹൈബ്രിഡ് കഞ്ചാവ്, എൽഎസ്ഡി സ്റ്റാമ്പ് എന്നിവ പിടിച്ചെടുത്തു
● തമിഴ്നാട്ടിൽ നിന്ന് വാടകയ്ക്ക് എടുത്ത ഇന്നോവ കാറിലാണ് ബംഗ്ളൂരിൽ നിന്നും ലഹരി കടത്തിയത്
● വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് സംഘം പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് നിഗമനം
പാലക്കാട്: (KVARTHA) ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് പിടികൂടി. ഒലവക്കോട് വെച്ചാണ് ദമ്പതികളും സുഹൃത്തും പൊലീസിൻ്റെ പിടിയിലാവുന്നത്. എംഡിഎംഎയ്ക്ക് പുറമെ കൊക്കെയ്ൻ, ഹൈബ്രിഡ് കഞ്ചാവ്, എല്‍എസ്ഡി സ്റ്റാമ്പ് എന്നിവയും പിടികൂടിയിട്ടുണ്ട്. കോട്ടയം സ്വദേശി മുഹമ്മദ് നിഷി (26), മലപ്പുറം സ്വദേശി അസുറുദീൻ(30), കർണാടക, ദക്ഷിണ കന്നഡ സ്വദേശി ബി ഫാത്തിമ(27) എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഘം പൊലീസിൻ്റെ വലയിലായത്.
ഓണക്കാല വിൽപന ലക്ഷ്യമിട്ട്
ഒരു കോടി രൂപയുടെ ലഹരി വസ്തുക്കളാണ് ഇവരിൽ നിന്നും പിടികൂടിയത്. വരാനിരിക്കുന്ന ഓണക്കാലത്തെ വിൽപനയ്ക്ക് വേണ്ടിയാണ് പ്രതികള്‍ കേരളത്തിലേക്ക് എംഡിഎംഎ എത്തിച്ചതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. തമിഴ്‌നാട്ടിൽ നിന്ന് വാടകയ്ക്ക് എടുത്ത ഇന്നോവ കാറിൽ ബംഗ്ളൂരിൽ നിന്നാണ് കുറ്റാരോപിതർ എംഡിഎംഎ എത്തിച്ചത്. അതിർത്തി ചെക്ക്പോസ്റ്റുകളിലെ പരിശോധന വെട്ടിച്ച് കടക്കാനാണ് പ്രതികൾ തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാഹനം ഉപയോഗിച്ചതെന്ന് സംശയിക്കുന്നു.
പിന്നിൽ ലഹരിമാഫിയ
പിടിയിലായ പ്രതികൾ സ്ഥിരം ലഹരിക്കടത്തുകാരാണെന്ന് പൊലീസ് പറയുന്നു. ഈ പ്രതികള്‍ക്ക് പിന്നിൽ റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംസ്ഥാനത്തെ വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് സംഘം ഇത്രയധികം ലഹരിമരുന്നുകൾ എത്തിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.
പാലക്കാട് നിന്നുള്ള ഈ ക്രൈം വാർത്ത നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. കൂടുതല്‍ വാർത്തകള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Police seized drugs worth Rs 1 crore in Palakkad, arresting three people.
#PalakkadNews #DrugBust #KeralaPolice #CrimeNewsMalayalam #KeralaNews #Kvartha #SobhaNews
