Attack | കാറില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിന് നേരെ ആക്രമണം; 2 പേര്‍ പിടിയില്‍
പാലക്കാട്: (www.kvartha.com) കാറില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തെ ആക്രമിച്ചതായി പരാതി. വാളയാര്‍ ടോള്‍പ്ലാസക്ക് സമീപം ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. പാലക്കാട്ടുനിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന കോയമ്പത്തൂര്‍ സ്വദേശി ശിഹാബിന്റെ കുടുംബത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
ശിഹാബിന്റെ വാഹനം ഓവര്‍ടേക് ചെയ്ത് ക്രോസ് ചെയ്തുനിര്‍ത്തിയ വാഹനത്തില്‍നിന്ന് ഇറങ്ങിയവര്‍ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തില്‍ ശിഹാബിന്റെ കാലിനും മറ്റും പരിക്കേറ്റിട്ടുണ്ട്. കാറിന്റെ ചില്ലുകളും സംഘം കല്ലെറിഞ്ഞു തകര്‍ത്തു. സംഭവത്തില്‍ രണ്ടുപേരെ വാളയാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവസ്ഥലത്ത് നിന്ന് ഒരാള്‍ രക്ഷപ്പെട്ടതായാണ് വിവരം.
Keywords: Palakkad, News, Kerala, Police, Crime, attack, Car, Escaped, Family, Palakkad: Attack on family traveling in car; Two in police custody.