Arrested | 'കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ആവശ്യപ്പെട്ട് ഓഫീസിലെത്തി, വനിതാ കൃഷി ഓഫീസറെ ഓഫീസില്‍ കയറി മര്‍ദിച്ചു'; ഒരാള്‍ അറസ്റ്റില്‍
Nov 21, 2023, 09:43 IST
ADVERTISEMENT
പാലക്കാട്: (KVARTHA) തരൂര്‍ കൃഷിഭവനില്‍ വനിതാ കൃഷി ഓഫീസര്‍ റാണി ഉണ്ണിത്താനെ ഓഫീസില്‍ കയറി മര്‍ദിച്ചെന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മോഹനനാണ് അറസ്റ്റിലായത്. മൂക്കില്‍ നിന്ന് രക്തം വന്നതിനെ തുടര്‍ന്ന് കൃഷി ഓഫീസറെ ആലത്തൂരിലെ താലൂക് ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പൊലീസ് പറയുന്നത്: കൃത്യ സമയത്തിനും മുന്‍പ് ഓഫീസിലെത്തിയ ഉദ്യോഗസ്ഥ മറ്റ് രണ്ട് പേരുടെ നെല്ല് സംഭരണം സംബന്ധിച്ച സംശയങ്ങള്‍ പരിഹരിക്കുന്നതിനിടെയാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ആവശ്യപ്പെട്ടാണ് പ്രതി മോഹനന്‍ കൃഷി ഓഫീസില്‍ എത്തിയത്. കൃഷി ഓഫീസ് വഴിയല്ല കാര്‍ഡിന്റെ വിതരണമെന്ന് കൃഷി ഓഫീസര്‍ പറഞ്ഞതോടെ പ്രതി പ്രകോപിതനാവുകയും ഓഫീസറെ അസഭ്യം പറയുകയും മൂക്കിന് ഇടിക്കുകയും ചെയ്തു.
അതേസമയം, പ്രതി ഓഫീസിന് പുറത്ത് നില്‍ക്കുന്നത് കണ്ടിരുന്നുവെന്നും എന്നാല്‍ ആക്രമണത്തിന് തയ്യാറായി എത്തിയതാണെന്ന നിരീക്ഷണം ഇല്ലായിരുന്നുവെന്നുമാണ് തരൂര്‍ പഞ്ചായത് അംഗ് ചെന്താമരാക്ഷന്‍ പറയുന്നു. തെറിവിളിക്കും ആക്രമണത്തിന് ശേഷവും ഇയാള്‍ ഓഫീസിന് പുറത്ത് തന്നെ നില്‍ക്കുകയായിരുന്നുവെന്നും ചെന്താമരാക്ഷന്‍ പറയുന്നു. സംഭവത്തില്‍ കെജിഒഎഫ് പാലക്കാട് ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.
Keywords: News, Kerala, Kerala News, Complaint, Palakkad, Attack, Woman, Agriculture Officer, Arrested, Palakkad: Attack against woman agricultural officer; One arrested.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

