
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് കാരണം.
● 2015 ഫെബ്രുവരി 25-നാണ് പ്രേമൻ ആക്രമിക്കപ്പെട്ടത്.
● പ്രതികളിലൊരാളായ കെ ശ്യാമപ്രസാദ് പിന്നീട് കൊല്ലപ്പെട്ടിരുന്നു.
● ആക്രമണത്തിന് തലേദിവസം സിപിഎം ഓഫീസ് ആക്രമിക്കപ്പെട്ടിരുന്നു.
തലശ്ശേരി: (KVARTHA) സിപിഎം പ്രവർത്തകനായ ചിറ്റാരിപ്പറമ്പ്, ചുണ്ടയിലെ ഓണിയൻ പ്രേമനെ (45) രാഷ്ട്രീയ വിരോധത്തെ തുടർന്ന് ചിറ്റാരിപ്പറമ്പ് ടൗണിൽ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു. വിചാരണ നേരിട്ട ഒമ്പത് ബിജെപി-ആർഎസ്എസ് പ്രവർത്തകരെയാണ് തലശ്ശേരി ജില്ലാ സെഷൻസ് കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടത്.

2015 ഫെബ്രുവരി 25 ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് കാറിലും ബൈക്കിലുമെത്തിയ പത്ത് ബിജെപി-ആർഎസ്എസ് പ്രവർത്തകർ പ്രേമനെ ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ പ്രേമൻ ചികിത്സയ്ക്കിടെ തലശ്ശേരി സഹകരണ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
കേസിൽ പ്രതികളായിരുന്ന സി എം സജേഷ് (34), കെ വി ശ്യാമപ്രസാദ് (25), ടി പ്രജീഷ് (35), നിഷാന്ത് (45), പി ലിജീൻ (32), വിനീഷ് (42), സി രജിഷ് (34), എൻ നിജിൽ (29), മഞ്ചയ് രമേഷ് (29), സി വി രഞ്ജിത്ത് (32) എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.
പ്രതികളിൽ രണ്ടാം പ്രതിയായ കെ ശ്യാമപ്രസാദ് പിന്നീട് കൊല്ലപ്പെട്ടിരുന്നു. പ്രേമൻ ആക്രമിക്കപ്പെടുന്നതിന് തലേദിവസം ചക്കരക്കല്ലിൽ സിപിഎം ഓഫീസ് ആക്രമിക്കപ്പെട്ടിരുന്നു. ഓഫീസിൽ കിടന്നുറങ്ങുകയായിരുന്ന രണ്ടുപേർക്ക് അന്ന് അക്രമിസംഘത്തിൻ്റെ വെട്ടേൽക്കുകയും ചെയ്തു.
തുടർന്ന് മുതുകുറ്റിയിൽ ബിജെപി പ്രാദേശിക നേതാവിനും വെട്ടേറ്റിരുന്നു. സംഘർഷം വ്യാപിക്കുന്നതിനിടയിലാണ് സിപിഎം ചുണ്ട ബ്രാഞ്ച് അംഗമായ പ്രേമനെ ജോലി കഴിഞ്ഞ് രാത്രിയിൽ വീട്ടിലേക്ക് പോകുന്നതിനിടയിൽ തടഞ്ഞുനിർത്തി ക്രൂരമായി ആക്രമിച്ചത്.
ഓണിയൻ പ്രേമൻ വധക്കേസിലെ കോടതിവിധിയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക. ഈ വാർത്ത സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യൂ.
Article Summary: All accused acquitted in the Onion Preman murder case.
#Thalassery #MurderCase #Acquittal #KeralaPolitics #CPM #BJP