Arrest | തളിപ്പറമ്പിൽ ഏഴര കിലോ ചന്ദന തടികൾ കടത്തവെ ഒരാൾ അറസ്റ്റിൽ


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● തളിപ്പറമ്പിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധന.
● തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്.
● പിടികൂടിയ ചന്ദനത്തിൽ ചെത്തിമിനുക്കിയ തടിയും ചീളുകളും ഉൾപ്പെടുന്നു.
കണ്ണൂർ: (KVARTHA) തളിപ്പറമ്പിൽ ഏഴര കിലോ ചന്ദനത്തടികളുമായി ഒരാൾ അറസ്റ്റിലായി. ഇ സിബിജു (50) എന്നയാൾ ആണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി രതീശന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബിജുവിനെ അറസ്റ്റ് ചെയ്തത്.
പിടികൂടിയ ചന്ദനത്തിൽ രണ്ട് കിലോ ചെത്തിമിനുക്കിയ തടിയും അഞ്ചര കിലോ ചന്ദന ചീളുകളും ഉൾപ്പെടുന്നു. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി.

സ്പെഷ്യൽ ഡ്യൂട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി.പ്രദീപൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി.പി.രാജീവൻ, എം.വീണ, കരാമരം തട്ട് സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ.വി.മുഹമ്മദ് ഷാഫി, എം.കെ. ജിജേഷ്, വാച്ചർമാരായ ഷാജി ബക്കളം, ശ്രീകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
#SandalwoodSmuggling #KeralaForest #Taliparamba #CrimeNews #Arrest #Sandalwood