ഗുജറാത്തില്‍ ലോക് ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് പൊലീസ് മര്‍ദിച്ച അതിഥി തൊഴിലാളി മരിച്ചു
May 16, 2020, 17:21 IST
ADVERTISEMENT
സൂറത്ത്: (www.kvartha.com 16.05.2020) ലോക് ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് പൊലീസ് മര്‍ദിച്ച മര്‍ദിച്ച അതിഥി തൊഴിലാളി മരിച്ചു. ഒഡീഷയിലെ ഗഞ്ജം ജില്ലയില്‍ നിന്നുള്ള സത്യ സ്വെയിന്‍ ആണ് കൊല്ലപ്പെട്ടത്. ഗുജറാത്തിലെ സുറത്തിലാണ് സംഭവം. ത്തിലാണ് സംഭവം. ഒഡീഷയിലെ ഗഞ്ജം ജില്ലയില്‍ നിന്നുള്ള സത്യ സ്വെയിന്‍ ആണ് കൊല്ലപ്പെട്ടത്.
നാട്ടിലേക്ക് മടങ്ങുന്നതിന് വേണ്ടി രജിസ്‌ട്രേഷന്‍ ചെയ്യാനായി ഒപ്പമുള്ള മറ്റ് അതിഥി തൊഴിലാളികളുമായി സത്യ പൊലീസ് സ്റ്റേഷനില്‍ പോയിരുന്നു. പൊലീസ് സ്റ്റേഷന് മുന്നില്‍ തൊഴിലാളികള്‍ കാത്തുനിന്നെങ്കിലും സ്റ്റേഷന്‍ പരിസരത്ത് നിന്ന് തൊഴിലാളികളെ മാറ്റാനാണ് പൊലീസ് ശ്രമിച്ചത്. ഇതോടെ അതിവേഗം അവിടെ നിന്ന് മാറിയ തൊഴിലാളികള്‍ അഞ്ജാനി എസ്റ്റേറ്റിലെ ക്വാര്‍ട്ടേഴ്‌സുകളിലേക്ക് പോയി.
എന്നാല്‍ അതിഥി തൊഴിലാളികളെ പിന്തുടര്‍ന്ന് പൊലീസ് എത്തുകയും ഏകദേശം പത്തോളം പൊലീസുകാര്‍ പൂട്ടിയിരുന്ന ഗേറ്റ് തകര്‍ത്ത് വീട്ടിലേക്ക് കയറി മര്‍ദിക്കുകയും ചെയ്തുവെന്നാണ് സത്യയുടെ ഒപ്പം താമസിക്കുന്നയാള്‍ പറഞ്ഞത്. ശേഷം തങ്ങളെ അംറോലി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോവുകയായിരുന്നുവെന്ന് അയാള്‍ കൂട്ടിച്ചേര്‍ത്തു. മര്‍ദനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ സത്യയെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യയും അഞ്ച് വയസുള്ള മാനസിക വെല്ലുവിളി നേരിടുന്ന മകനും മാത്രമാണ് സത്യക്കുള്ളത്.
Keywords: News, National, Police, Crime, attack, hospital, Injured, Migrant worker, Odisha's migrant worker beaten to death by Surat police

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.