Arrested | 12 ലക്ഷം കൈക്കൂലി വാങ്ങിയതായി പരാതി; തഹസില്‍ദാര്‍ അറസ്റ്റില്‍
May 29, 2023, 19:04 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഭുവനേശ്വര്‍: (www.kvartha.com) 12 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയെന്ന പരാതിയില്‍ തഹസില്‍ദാര്‍ അറസ്റ്റില്‍. ചാള്‍സ് നായ്ക് എന്ന ഉദ്യോഗസ്ഥനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. രണ്ട് ചെകുകളിലായാണ് ഇയാള്‍ 12 ലക്ഷം കൈക്കൂലി വാങ്ങിയത്. സംസ്ഥാനത്ത് ആദ്യമായാണ് ചെക് വഴി കൈക്കൂലി വാങ്ങുന്ന സംഭവം പിടിക്കപ്പെടുന്നതെന്ന് വിജിലന്‍സ് വ്യക്തമാക്കി. ഒഡിഷയിലെ മയൂര്‍ഭഞ്ജ് ജില്ലയിലാണ് സംഭവം.
പൊലീസ് പറയുന്നത്: ദേശീയപാതക്കായി സ്ഥലം വിട്ടുനല്‍കിയയാള്‍ക്ക് 51.75 ലക്ഷം രൂപ നഷ്ടപരിഹാരത്തുക അനുവദിക്കുന്നതിനായാണ് കൈക്കൂലി വാങ്ങിയത്. ഇത് അനുവദിക്കണമെങ്കില്‍ 12 ലക്ഷം രൂപ കൈക്കൂലിയായി ചെക് എഴുതി നല്‍കണമെന്ന് തഹസില്‍ദാര്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് 10 ലക്ഷത്തിന്റെയും രണ്ട് ലക്ഷത്തിന്റെയും ചെകുകളാണ് തഹസില്‍ദാര്‍ പരാതിക്കാരനില്‍ നിന്ന് വാങ്ങുകയായിരുന്നു. ഇതിന് പിന്നാലെ വിജിലന്‍സില്‍ പരാതി നല്‍കുകയായിരുന്നു. തഹസില്‍ദാരുടെ വീട് ഉള്‍പെടെ നിരവധി സ്ഥലങ്ങളില്‍ വിജിലന്‍സ് പരിശോധന നടത്തി.
Keywords: Odisha, News, National, Tahasildar, Vigilance, Bribe, Crime, Police, Odisha: Tahasildar in Vigilance net for receiving Rs 12 lakh bribe.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

