Price Argument | ഭക്ഷണം കഴിക്കാനെത്തിയ യുവാവിന്റെ ദേഹത്തേക്ക് ഹോടലുടമ തിളച്ച എണ്ണ ഒഴിച്ചതായി പരാതി; വിലയെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ജാജ്പൂര്‍: (www.kvartha.com) ഭക്ഷണം കഴിക്കാനെത്തിയ യുവാവിന്റെ ദേഹത്തേക്ക് ഹോടലുടമ തിളച്ച എണ്ണ ഒഴിച്ചതായി പരാതി. ഒഡീഷയിലെ ജാജ്പൂര്‍ ജില്ലയിലാണ് സംഭവം. ഉടമയും ഭക്ഷണം കഴിക്കാനെത്തിയ 48കാരനും വിലയെപ്പറ്റിയും ഭക്ഷണത്തിന്റെ രുചിയെപ്പറ്റിയും തര്‍ക്കമുണ്ടാകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ബാലിചന്ദ്രപൂര്‍ ഗ്രാമത്തിലെ താമസക്കാരനായ പ്രസന്‍ജിത് പരിദക്കാണ് പരിക്കേറ്റത്. ഇയാള്‍ ഭക്ഷണം കഴിക്കാന്‍ പ്രാദേശിക മാര്‍കറ്റിലെ ഹോടലിലേക്ക് പോയപ്പോഴാണ് സംഭവമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. പ്രവാകര്‍ സാഹൂ എന്നയാളാണ് ആക്രമിച്ചത്. തനിക്ക് വിളമ്പിയ ഭക്ഷണത്തിന്റെ രുചിയെക്കുറിച്ച് പരിദ ഉടമയായ പ്രവാകര്‍ സാഹുവിനോട് പരാതിപ്പെട്ടു.
തുടര്‍ന്ന് ഭക്ഷണത്തിന്റെ വിലയെ ചൊല്ലി ഉപഭോക്താവും ഉടമയും തമ്മില്‍ വാക്കേറ്റമുണ്ടായി. പ്രകോപിതനായ ഉടമ തിളച്ച എണ്ണ ഒഴിച്ചു. മുഖത്തും കഴുത്തിലും നെഞ്ചിലും വയറിലും കൈകളിലും ഗുരുതരമായി പൊള്ളലേറ്റ പരിദയെ കട്ടക്കിലെ എസ്സിബി മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Keywords: News, National, attack, Crime, Hotel, Complaint, Injured, Odisha Restaurant Owner Pours Hot Oil On Customer Over Price Argument.