

● 3.75 ലക്ഷം രൂപ തട്ടിയെടുത്തു.
● ഗൂഗിൾ പേ വഴിയാണ് പണം കൈപ്പറ്റിയത്.
● മംഗളൂരിലെ കോളേജിലെ അഡ്മിഷൻ.
● തുക തിരികെ ലഭിക്കാത്തതാണ് പരാതി.
കണ്ണൂർ: (KVARTHA) നഴ്സിങ് കോളേജിൽ ഫീസ് അടക്കാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ബാലുശ്ശേരി സ്വദേശിക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
തളിപ്പറമ്പ് കുപ്പം വൈര്യാംകോട്ടത്തെ റെഡ് സ്റ്റാർ വായനശാലക്ക് സമീപം മണ്ണൻ വീട്ടിൽ എം. ദിനേശൻ (56) നൽകിയ പരാതിയിലാണ് നടപടി. കോഴിക്കോട് സ്വദേശി ദിലീഷിന്റെ പേരിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ദിനേശന്റെ മകന് മംഗളൂരിലെ ന്യൂ സിറ്റി നഴ്സിങ് കോളേജിൽ ബി.എസ്.സി നഴ്സിങ്ങിന് പ്രവേശനം വാങ്ങി നൽകിയത് ദിലീഷായിരുന്നു. കോളേജ് ഫീസ് താൻ അടച്ചോളാമെന്ന് വിശ്വസിപ്പിച്ച്, 2024 ഓഗസ്റ്റ് 14 മുതൽ ഒക്ടോബർ 30 വരെയുള്ള കാലയളവിൽ 3,75,000 രൂപ ആറ് തവണകളായി ഗൂഗിൾ പേ വഴി ദിലീഷ് കൈപ്പറ്റി.
എന്നാൽ, ഈ തുക കോളേജിൽ അടയ്ക്കുകയോ തിരികെ നൽകുകയോ ചെയ്യാതെ ദിലീഷ് വഞ്ചിച്ചുവെന്ന് ദിനേശന്റെ പരാതിയിൽ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യുക, ഈ വാർത്ത എല്ലാവരിലേക്കും എത്തിക്കുക.
Summary: Balussery native booked for nursing admission fee fraud.
#NursingFraud, #Balussery, #Taliparamba, #CheatingCase, #KeralaPolice, #StudentAdmission