ADVERTISEMENT
സിഡ്നി: ഇന്ത്യക്കാരനായ വിദ്യാര്‍ത്ഥിയെ മോഷണശ്രമത്തിനിടയില്‍ കൊലപ്പെടുത്തിയ 17കാരന് 13 വര്‍ഷം തടവ്. പഞ്ചാബില്‍നിന്ന് ഓസ്ട്രേലിയയിലേക്ക് കുടിയേറിയ നിതിന്‍ ഗാര്‍ഗ് എന്ന 21കാരന്‍ കഴിഞ്ഞ വര്‍ഷം ജനവരിയിലാണ് കൊല്ലപ്പെട്ടത്. കോളിളക്കമുണ്ടാക്കിയ ഈ സംഭവം ഇന്ത്യ- ഓസ്ട്രേലിയ നയതന്ത്രബന്ധത്തെ പോലും ബാധിച്ചിരുന്നു. കവര്‍ച്ചശ്രമത്തിനിടെ ഗാര്‍ഗിനെ കുത്തിക്കൊല്ലുകയാണുണ്ടായത്. കൊലപാതകം, കവര്‍ച്ചശ്രമം എന്നീ കുറ്റങ്ങള്‍ പ്രതി കോടതിയില്‍ സമ്മതിച്ചു. വംശീയാക്രമണം എന്നതിനേക്കാള്‍ കവര്‍ച്ചാശ്രമത്തിനിടെയുണ്ടായ കൊലപാതകം എന്ന വസ്തുതയാണ് കോടതി നിരീക്ഷിച്ചത്. മെല്‍ബണ്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.
English Summery
Sidney: 17-yer-old accused sentenced for 13 years imprisonment on Nithin Garg's murder.
English Summery
Sidney: 17-yer-old accused sentenced for 13 years imprisonment on Nithin Garg's murder.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

