Investigation | അന്‍മോല്‍ ബിഷ്‌ണോയിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് എന്‍ഐഎ
● 2022-ൽ എൻഐഎ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ അൻമോൽ ബിഷ്ണോയി പ്രതിയാണ്.
● സിദ്ദീഖിയുടേയും മകന്റെയും എൽഎൽഎ യായ സീഷൻ സിദ്ദീഖിയുടെയും ഫോട്ടോകൾ ആപ്പുവഴി കൊലപാതകികൾക്ക് അൻമോലാണ്.
● അയച്ചുകൊടുത്തതെന്നാണ് സംശയിക്കുന്നത്.
മുംബൈ: (KVARTHA) ബാബാ സിദ്ദീഖ് വധക്കേസിൽ പ്രധാന പ്രതിയായ അൻമോൽ ബിഷ്ണോയിയെ പിടികൂടുന്നതിനായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ-NIA) വൻ തുക ഇനാം പ്രഖ്യാപിച്ചു. ലോറൻസ് ബിഷ്ണോയിയുടെ സഹോദരനായ അൻമോൽ, ബാബാ സിദ്ദിഖിന്റെ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയിൽ പ്രധാന പങ്കു വഹിച്ചതായി എൻഐഎ കണ്ടെത്തിയിട്ടുണ്ട്. ബിഷ്ണോയിയെകുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപയാണ് എൻ ഐ എ പാരിതോഷികമായി നൽകുക.
2022-ൽ എൻഐഎ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ അൻമോൽ ബിഷ്ണോയി പ്രതിയാണ്. ബാബാ സിദ്ദീഖിന്റെ മരണവുമായി ബന്ധപ്പെട്ട് ലോറൻസ് ബിഷ്ണോയിയിലേക്ക് നീങ്ങുന്ന തെളിവുകൾ കിട്ടിയതായി അന്വേഷണ സംഘം വെളിപ്പെടുത്തിയിരുന്നു..
എൻസിപി നേതാവിനെ വെടിവെച്ച മൂന്ന് പ്രതികളും ലോറൻസ് ബിഷ്ണോയിയുടെ ബന്ധു കൂടിയായ അൻമോൽ ബിഷ്ണോയിയുമായി കൃത്യം നടത്തുന്നതിന് മുമ്പ് മെസേജിംഗ് ആപ്പു വഴി ബന്ധപ്പെട്ടിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സിദ്ദീഖിയുടേയും മകന്റെയും എൽഎൽഎ യായ സീഷൻ സിദ്ദീഖിയുടെയും ഫോട്ടോകൾ ആപ്പുവഴി കൊലപാതകികൾക്ക് അൻമോലാണ് അയച്ചുകൊടുത്തതെന്നാണ് സംശയിക്കുന്നത്.
സൽമാൻ ഖാന്റെ വസതിക്ക് നേരെ നടന്ന വെടിവെയ്പ്പ് കേസിലും പോലീസ് അൻമോൽ ബിഷ്ണോയിക്കെതിരേ ലുക്കൗട്ട് നോട്ടീസ് അയച്ചിട്ടുണ്ട്. നേരത്തേ നടന്ന 18 ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട അൻമോലിനെതിരേ പോലീസിന്റെ കയ്യിൽ തെളിവുകളുണ്ട്. സൽമാൻ ഖാനെതിരേ ആദ്യത്തേതും അവസാനത്തേതുമായ മുന്നറിയിപ്പ് എന്ന് പറഞ്ഞ് അൻമോൽ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടിരുന്നതായും അന്വേഷണ സംഘത്തെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപോർട്ട് ചെയ്തു.
#AnmolBishnoi #NIA #wanted #reward #babasiddique #salmankhan #crime #india