Arrest | ഡൽഹിയിൽ ഡോക്ടറെ വെടിവെച്ച കേസിൽ പുതിയ വെളിപ്പെടുത്തലുകൾ; 17 കാരൻ അറസ്റ്റിൽ


● കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
● ചികിത്സയ്ക്കായി കൂടുതൽ പണം ഈടാക്കിയെന്ന പരാതിയുമായി ബന്ധപ്പെട്ടാണ് ഈ കൊലപാതകം നടന്നതെന്നു സൂചന ലഭിച്ചിട്ടുണ്ട്.
ന്യൂഡൽഹി: (KVARTHA) സ്വകാര്യ ആശുപത്രിയിൽ വെച്ച് 55 കാരനായ ഡോക്ടറെ വെടിവെച്ച കേസിൽ പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവന്നു. പൊലീസ് പറയുന്നതനുസരിച്ച്, ഈ കൊലപാതകത്തിന് പിന്നിൽ 17 വയസ്സുള്ള ഒരു കൗമാരക്കാരനാണ്. 17 കാരനെ പോലീസ് അറസ്റ്റ ചെയ്തു.
വ്യാഴാഴ്ച, തെക്കുകിഴക്കൻ ഡൽഹിയിലെ കാളിന്ദി കുഞ്ച് ഏരിയയിലുള്ള നിമ ഹോസ്പിറ്റലിൽ വെച്ചാണ് സംഭവം ഉണ്ടായത്.
പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, മൂന്ന് കിടക്കകളുള്ള നിമ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്കായി സുഹൃത്തിനൊപ്പം എത്തിയ പയ്യന്‍ യുനാനി മെഡിസിന്‍ പ്രാക്ടീഷണറായ ഡോ. ജാവേദ് അക്തറിനെയാണ് കൊന്നത്. ചികിത്സയ്ക്കായി കൂടുതൽ പണം ഈടാക്കിയെന്ന പരാതിയുമായി ബന്ധപ്പെട്ടാണ് ഈ കൊലപാതകം നടന്നതെന്നു സൂചന ലഭിച്ചിട്ടുണ്ട്. സംഭവത്തിന് ശേഷം, തന്റെ ഫോട്ടോയും അടിക്കുറിപ്പും സഹിതം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ ഒരു പോസ്റ്റ് അപ്ലോഡ് ചെയ്തു: 'അവസാനം 2024 ല്‍ കൊലപാതകം നടത്തിയെന്നാണ് ഇതില്‍ ഇയാള്‍ പറഞ്ഞിരിക്കുന്നത്. എന്നാൽ, ഈ സന്ദേശം സത്യമാണോ എന്ന കാര്യത്തിൽ പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ആണ്‍കുട്ടിയും സുഹൃത്തും ഒരേ പ്രദേശത്താണ് താമസിച്ചിരുന്നതെന്നും കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് നഴ്സിംഗ് ഹോമിലെ ഒരു വനിതാ നഴ്സിനെയും അവരുടെ ഭര്‍ത്താവിനെയും പോലീസ് ചോദ്യം ചെയ്തിരുന്നു. രണ്ട് കൗമാരക്കാര്‍ ബുധനാഴ്ച രാത്രി വൈകി ആശുപത്രിയില്‍ എത്തിയെന്നും പരിക്കേറ്റ കാല്‍വിരലിന് ഡ്രസ്സ് ചെയ്യാന്‍ ആവശ്യപ്പെട്ടുവെന്നും ആശുപത്രി ജീവനക്കാര്‍ പറഞ്ഞു.
തലേദിവസം രാത്രിയും കൗമാരക്കാരന്‍ ആശുപത്രിയില്‍ ചികിത്സയിലായിന്നു. ഡ്രസ്സിംഗ് പൂര്‍ത്തിയാക്കിയ ശേഷം, ഒരു കുറിപ്പടി വേണമെന്ന് പറഞ്ഞ കൗമാരക്കാര്‍ ഡോകടർ അക്തറിന്റെ ക്യാബിനിലേക്ക് പോയി. മിനിറ്റുകള്‍ക്ക് ശേഷം നഴ്സിംഗ് സ്റ്റാഫായ ഗജല പര്‍വീനും എംഡി കാമിലും വെടിയൊച്ച കേട്ടു. അവര്‍ ഡോക്ടറുടെ ക്യാബിനിലേക്ക് ഓടിക്കയറി,തലയില്‍ നിന്ന് രക്തം വരുന്നതായി കണ്ടു. കൊല്‍ക്കത്തയില്‍ നൈറ്റ് ഷിഫ്റ്റിലായിരുന്ന ഒരു ഡോക്ടറെ സര്‍ക്കാര്‍ ഹോസ്പിറ്റലില്‍ വച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് രണ്ട് മാസം തികയുന്നതിന് മുമ്പാണ് ഡെൽഹിയിലെ ഈ സംഭവം.
ഒരു ഡോക്ടറെ വെടിവെച്ചു കൊന്ന സംഭവം സമൂഹത്തിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പ്രത്യേകിച്ചും, ഡോക്ടർമാർക്കെതിരായ ആക്രമണങ്ങൾ പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഈ സംഭവം കൂടുതൽ ഗൗരവത്തോടെയാണ് കാണേണ്ടത്.
#DoctorShooting #DelhiCrime #YouthArrested #HealthcareSafety #PublicOutrage #PoliceInvestigation