Theft | 'രണ്ട് ടെലിവിഷനുകളുമായി കടന്നുകളഞ്ഞു'; ബിജെപി എംഎല്‍എയുടെ ഡെല്‍ഹിയിലെ ഓഫീസില്‍ മോഷണം നടന്നതായി പരാതി
ന്യൂഡെല്‍ഹി: (www.kvartha.com) ബിജെപി എംഎല്‍എ ഓം പ്രകാശ് ശര്‍മയുടെ ഡെല്‍ഹിയിലെ ഓഫിസില്‍ മോഷണം നടന്നതായി പരാതി. ഓഫിസില്‍ കയറിയ തസ്‌കര സംഘം രണ്ട് ടെലിവിഷനുകളുമായി കടന്നുകളഞ്ഞതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കിഴക്കന്‍ ഡെല്‍ഹിയിലെ വിശ്വാസ് നഗറില്‍ നിന്നുള്ള എംഎല്‍എയാണ് ഓം പ്രകാശ്.
മോഷണ സംഘം ഓഫീസിലെ സാധനങ്ങള്‍ വലിച്ചുവാരിയിടുകയും രണ്ട് ടെലിവിഷനുകള്‍ കൊണ്ടുപോയതായും എംഎല്‍എ പരാതിയില്‍ പറയുന്നു. അതേസമയം ഇത് മൂന്നാം തവണയാണ് മോഷ്ടാക്കള്‍ എംഎല്‍എയുടെ ഓഫീസിനെ ലക്ഷ്യമിടുന്നതെന്ന് പൊലീസ് പറഞ്ഞു. 2017ലായിരുന്നു ഏറ്റവും ഒടുവിലത്തെ സംഭവം.
Keywords: New Delhi, News, National, BJP, Complaint, Robbery, Police, Crime, New Delhi: Thieves break into BJP MLA's office.