Police Booked | മൃഗങ്ങളോട് ക്രൂരത! 'ഗര്‍ഭിണിയായ തെരുവുനായയെ തല്ലിക്കൊന്ന് വയലില്‍ ഉപേക്ഷിച്ചു'; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) ഡെല്‍ഹിയില്‍ ഗര്‍ഭിണിയായ തെരുവുനായയെ തല്ലിക്കൊന്ന് വയലില്‍ ഉപേക്ഷിച്ചെന്ന സംഭവത്തില്‍ വിദ്യാര്ഥകള്‍ക്കെതിരെ കേസ്. ന്യൂ ഫ്രന്‍ഡ്‌സ് കോളനി ഏരിയയില്‍ ഒരു കൂട്ടം കോളജ് വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് നായയെ മര്‍ദിച്ചതെന്ന് പൊലീസ് പറഞ്ഞു. മര്‍ദനത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് നായ ചത്തതെന്നാണ് സമീപവാസികളുടെ ആരോപണം.
 
 കല്ലും വടിയും ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ച ശേഷം വയലില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 429, മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തിലെ വകുപ്പുകള്‍ എന്നിവ പ്രകാരം പൊലീസ് കേസെടുത്തു. ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.
Keywords: News, New Delhi, National, Case, Students, Crime, Police, New Delhi: Pregnant street dog killed by students.
 
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
