Arrested | 'ഹോളി ആഘോഷത്തിനിടെ ജപാന് യുവതിയെ അപമാനിച്ചു'; 3 പേര് അറസ്റ്റില്‍
ന്യൂഡെല്‍ഹി: (www.kvartha.com) ഹോളി ആഘോഷത്തിനിടെ ജപാന് യുവതിയെ അപമാനിച്ചെന്ന സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ഉള്‍പെടെ മൂന്നുപേര്‍ അറസ്റ്റില്‍. സെന്‍ട്രല്‍ ഡെല്‍ഹിയിലെ പഹര്ഗഞ്ചിലായിരുന്നു യുവതി താമസിച്ചിരുന്നത്. പ്രതികള്‍ മൂന്നുപേരും ഇതേ സ്ഥലത്തെ താമസക്കാരാണെന്നും പൊലീസ് പറഞ്ഞു.
ഹോളി ആഘോഷത്തിനിടെ യുവതിയെ അപമാനിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സംഭവത്തില്‍ കേസെടുക്കണമെന്ന് വനിതാ കമീഷന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പൊലീസ് കേസെടുത്ത് മൂന്നുപേരെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ യുവതി പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അവര്‍ ബംഗ്ലാദേശിലേക്ക് പോവുകയും ചെയ്തു.
അതേസമയം മാനസികമായും ശാരീരികമായും ആരോഗ്യവതിയായിരിക്കുന്നുവെന്ന് യുവതി ട്വീറ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ജപാന് എംബസിയുടെ സാഹയത്തോടെയാണ് യുവതി കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
Keywords: New Delhi, News, National, Arrest, Arrested, Crime, Police, New Delhi: Japanese woman harassed; 3 held.