Arrested | 4 വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചതായി പരാതി; സ്കൂള്‍ പ്യൂണ്‍ പിടിയില്‍
May 12, 2023, 10:37 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) നാല് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ സ്കൂള്‍ പ്യൂണ്‍ പിടിയില്‍. ഡെല്‍ഹി സുല്‍ത്താന്‍പുരി സ്വദേശിയാണ് പൊലീസിന്റെ പിടിയിലായത്. പോക്സോ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മെയ് ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം.
പൊലീസ് പറയുന്നത്: സ്കൂളില്‍ കളിക്കുന്നതിനിടെ കുട്ടിയെ ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയത്. തന്നെ ഉപദ്രവിച്ചയാളെക്കുറിച്ച് പെണ്‍കുട്ടി നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയെ തിരിച്ചറിയുകയും പിടികൂടുകയും ചെയ്തു.
കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പെണ്‍കുട്ടി ആ സ്കൂളില്‍ പുതിയതായി പ്രവേശനം നേടിയയാളാണ്. മെയ് ഒന്ന് മുതലാണ് ക്ലാസ് തുടങ്ങിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Keywords: New Delhi, News, National, Crime, Complaint, Molestation, School peon, New Delhi: Complaint that four-year-old girl molested by school peon.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

