SWISS-TOWER 24/07/2023

Died | പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 28കാരി മരിച്ചു; ഒപ്പം താമസിച്ചിരുന്ന യുവാവ് കസ്റ്റഡിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 28കാരി മരിച്ചു. യുവതിക്കൊപ്പം താമസിച്ചിരുന്ന യുവാവാണ് തീകൊളുത്തിയതെന്ന് പൊലീസ് പറഞ്ഞു. മയക്കുമരുന്ന് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്. വടക്ക് പടിഞ്ഞാറന്‍ ഡെല്‍ഹിയിലെ അമാന്‍ വിഹാറില്‍ ഫെബ്രുവരി 11നാണ് സംഭവം. 
Aster mims 04/11/2022

പൊലീസ് പറയുന്നത്: യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ച് കഴിഞ്ഞ ആറ് വര്‍ഷമായി മോഹിത് എന്നയാള്‍ക്കൊപ്പമാണ് താമസം. മോഹിത് സുഹൃത്തിന്റെ വീട്ടില്‍ നിന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്നതായി മനസിലാക്കിയതോടെ ഫെബ്രുവരി 10ന് രാത്രി യുവതി മോഹിതുമായി തര്‍ക്കമുണ്ടായി. 

Died | പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 28കാരി മരിച്ചു; ഒപ്പം താമസിച്ചിരുന്ന യുവാവ് കസ്റ്റഡിയില്‍

തര്‍ക്കത്തിനിടെ പ്രതി ടര്‍പൈന്‍ യുവതിയുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതര പൊള്ളലേറ്റ യുവതിയെ ആദ്യം എസ്ജിഎം ആശുപത്രിയിലേക്കും പിന്നീട് സഫ്ദര്‍ജങ് ആശുപത്രിയിലേക്കും അതിനുശേഷം എയിംസ് ട്രോമ സെന്ററിലേക്കും മാറ്റി. അവിടെ ചികിത്സയിലിരിക്കെയാണ് യുവതി മരിച്ചത്. സംഭവത്തില്‍ മോഹിതിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Keywords:  New Delhi, News, National, Custody, Crime, Death, Woman, New Delhi: 28 year old woman died after injury; Man arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia