'അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന'; ദിലീപിനെതിരെ പുതിയ കേസ്

 


കൊച്ചി: (www.kvartha.com 09.01.2022) നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടന്‍ ദിലീപിനെതിരെ പുതിയ കേസ് രെജിസ്റ്റെര്‍ ചെയ്ത് ക്രൈം ബ്രാഞ്ച്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതികളായ ദിലീപിനെയും, പള്‍സര്‍ സുനിയെയും, വിജീഷിനെയും വീണ്ടും ചോദ്യം ചെയ്യും. ജയിലിലുള്ള പ്രതികളെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ഉടന്‍ കോടതിയില്‍ അപേക്ഷ നല്‍കും. 

  
'അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന'; ദിലീപിനെതിരെ പുതിയ കേസ്


അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന് ചൂണ്ടിക്കാട്ടി ദിലീപ്, സഹോദരന്‍ അനൂപ് അടക്കം ആറുപേര്‍ക്കെതിരെ ക്രൈംബ്രാഞ്ചിന്റെ തിരുവനന്തപുരം യൂണിറ്റാണ് കേസെടുത്തത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ദിലീപ്, വീട്ടില്‍വെച്ച് സഹോദരന്‍ അടക്കമുള്ളവരോട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തെങ്കിലും ചെയ്യണമെന്ന് പറഞ്ഞതായി ബാലചന്ദ്രകുമാര്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ബാലചന്ദ്രകുമാര്‍ ആവര്‍ത്തിക്കുകയും ചെയ്തു. 

ശബ്ദരേഖയും ഫോണ്‍ റെകോഡുകളും അടക്കം തെളിവായി ശേഖരിച്ചാണ് ക്രൈം ബ്രാഞ്ച് കേസെടുത്തത്. എസ്പി കെ എസ് സുദര്‍ശന്റെ കൈവെട്ടണമെന്ന് ഉള്‍പെടെയുള്ള പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്. ബാലചന്ദ്രകുമാര്‍ തെളിവ് സഹിതം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കുകയായിരുന്നു. നടിയെ ആക്രമിച്ച കേസിലെ പള്‍സര്‍ സുനി അടക്കമുള്ള പ്രതികളെ അപായപ്പെടുത്താനും ദിലീപ് ഗൂഢാലോചന നടത്തിയെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. ദിലീപിനെ ഉടന്‍ അന്വേഷണസംഘം ചോദ്യം ചെയ്‌തേക്കും.

നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാനിരിക്കെയാണ് ദിലീപിനെതിരെ ബാലചന്ദ്രകുമാര്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളുടെ പകര്‍പ് ദിലീപിന്റെ കൈവശം ഉണ്ടെന്നായിരുന്നു ആദ്യ വെളിപ്പെടുത്തല്‍. പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ ഗൂഢാലോചന ഉള്‍പെടെയുള്ള വെളിപ്പെടുത്തല്‍ നടത്തിയത്. 

Keywords:  Kochi, News, Kerala, Case, Actor, Dileep, Police, Director, Actress, Crime, Jail, Accused, Cinema, Entertainment, New case against actor Dileep.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia