Woman Arrested | 'പ്രസവം പുറത്തറിയാതിരിക്കാന്‍ കുഞ്ഞിനെ കൊലപ്പെടുത്തി'; അമ്മ അറസ്റ്റില്‍

 


ADVERTISEMENT

തൊടുപുഴ: (www.kvartha.com) ഉടുമ്പന്നൂര്‍ മങ്കുഴിയില്‍ നവജാത ശിശുവിനെ ബകറ്റിലെ വെള്ളത്തില്‍ മുങ്ങി കൊലപ്പെടുത്തിയെന്ന സംഭവത്തില്‍ അമ്മ അറസ്റ്റില്‍. പ്രസവം പുറത്തറിയാതെ ഇരിക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് അമ്മ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. അമ്മയെ മങ്കുഴിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അമിത രക്തസ്രാവത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തൊടുപുഴ താലൂക് ആശുപത്രിയില്‍ യുവതി ചികിത്സ തേടി എത്തിയതോടെയായിരുന്നു നവജാത ശിശുവിന്റെ കൊലപാതകം പുറത്തറിഞ്ഞത്.

Aster_MIMS

പോസ്റ്റ്‌മോര്‍ടം റിപോര്‍ടിലും കൊലപാതകമെന്ന് ഉറപ്പായെങ്കിലും യുവതി ചികിത്സയിലായത് കൊണ്ട് അറസ്റ്റ് ചെയ്യാനായില്ലെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് ചൊവ്വാഴ്ച ചികിത്സ കഴിഞ്ഞ് യുവതി ആശുപത്രി വിട്ടതോടെയാണ് കരിമണ്ണൂര്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് സംഭവം നടന്ന ഉടുമ്പന്നൂര്‍ മങ്കുഴിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രസവിച്ച ഉടന്‍ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിന് യുവതി നല്‍കിയ മൊഴി.

Woman Arrested | 'പ്രസവം പുറത്തറിയാതിരിക്കാന്‍ കുഞ്ഞിനെ കൊലപ്പെടുത്തി'; അമ്മ അറസ്റ്റില്‍

യുവതി ഗര്‍ഭിണിയായ വിവരം ഭര്‍ത്താവിനും മറ്റ് ബന്ധുക്കള്‍ക്കും അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ പീന്നീട് അറിയാതിരിക്കാന്‍ കുഞ്ഞിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചെന്നും മൊഴി കൊടുത്തിട്ടുണ്ട്. അതേസമയം കൊലപാതകത്തിന് മറ്റാരുടെയെങ്കിലും പ്രേരണയുണ്ടോയെന്ന കാര്യത്തില്‍ യുവതി മൗനം പാലിക്കുകയാണ്. ഇതറിയാന്‍ യുവതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Keywords: Thodupuzha, News, Kerala, Arrest, Arrested, Mother, New Born Child, Crime, New born baby found dead; Woman arrested.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia