Arrested | 'എന്‍ജിനീയറിംഗ് കോളജിലെ വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി കഞ്ചാവ് വില്‍ക്കാന്‍ ശ്രമം'; യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം: (www.kvartha.com) വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി കഞ്ചാവ് വില്‍ക്കാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. അഖില്‍ (23) ആണ് അറസ്റ്റിലായത്. നെടുമങ്ങാട് ഒരു എന്‍ജിനീയറിംഗ് കോളജിലെ വനിതാ ഹോസ്റ്റലിലാണ് സംഭവം നടന്നത്.
പൊലീസ് പറയുന്നത്: പ്രതിയായ അഖില്‍ ഹോസ്റ്റലിനുള്ളില്‍ കടന്ന് മുകള്‍ നിലയിലെ വാടര്‍ ടാങ്കിന് ചുവട്ടില്‍ കഞ്ചാവ് പൊതികള്‍ കൊണ്ട് വച്ച ശേഷം വിദ്യാര്‍ഥിനികള്‍ക്ക് വിവരം നല്‍കും. ആവശ്യക്കാര്‍ ഇവിടെ വന്ന് കഞ്ചാവ് എടുത്ത ശേഷം പണം ഇവിടെ വയ്ക്കും. രാത്രിയില്‍ ഇയാള്‍ ഇവിടെ തിരികെ കയറി പണം എടുക്കും.
ഹോസ്റ്റലില്‍ അതിക്രമിച്ചു കടന്നതിന് ഇതിന് മുമ്പും ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം ഇതേ രീതിയില്‍ ഹോസ്റ്റലില്‍ കടന്ന അഖിലിനെ ജീവനക്കാര്‍ തടഞ്ഞുവച്ച് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
കഞ്ചാവ് ലഹരിയില്‍ കൈയിലെ ഞരമ്പ് മുറിച്ചു ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞ അമ്മയെ തലക്കടിച്ച് പരിക്കേല്‍പിച്ചതുള്‍പ്പെടെ ഇയാള്‍ക്കെതിരെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ ആറു കേസുകള്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Keywords: Thiruvananthapuram, News, Kerala, Crime, Police, Court, Arrest, Nedumangad: Man tried to sell ganja in women's hostel.