Drugs Seized | മുംബൈയില്‍ 120 കോടിയുടെ മയക്കുമരുന്ന് പിടികൂടി; എയര്‍ ഇന്‍ഡ്യ മുന്‍ പൈലറ്റ് ഉള്‍പെടെ 2 പേര്‍ പിടിയില്‍

 


മുംബൈ: (www.kvartha.com) 120 കോടിയുടെ മയക്കുമരുന്ന് പിടികൂടി. 50 കിലോഗ്രാം മെഫിഡ്രോണ്‍ (4എംഎംസി) ആണ് നാര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോ (NCB) പിടിച്ചെടുത്തത്. സംഭവത്തില്‍ എയര്‍ ഇന്‍ഡ്യയുടെ മുന്‍ പൈലറ്റ് ഉള്‍പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്തതായും എന്‍സിബി ഉദ്യോഗസ്ഥന്‍ അറിയിച്ചു.

അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ 1556 കിലോ മയക്കുമരുന്ന് മുംബൈ ഡിആര്‍ഐ പിടികൂടിയിരുന്നു. സംഭവത്തില്‍ കോട്ടയം ജില്ലക്കാരനായ ബിനു ജോണും എറണാകുളം ജില്ലക്കാരനായ വിജിന്‍ വര്‍ഗീസും പിടിയിലായിരുന്നു. നാരങ്ങ പെട്ടിയില്‍ ഒളിപ്പിച്ച് 1476 കോടി രൂപയുടെ ലഹരി വസ്തുക്കള്‍ കടത്തിയ കേസിലാണ് വിജിന്‍ വര്‍ഗീസ് പിടിയിലായത്.

Drugs Seized | മുംബൈയില്‍ 120 കോടിയുടെ മയക്കുമരുന്ന് പിടികൂടി; എയര്‍ ഇന്‍ഡ്യ മുന്‍ പൈലറ്റ് ഉള്‍പെടെ 2 പേര്‍ പിടിയില്‍

ബിനു ജോണിനെ വിപണിയില്‍ 80 കോടി രൂപ വിലവരുന്ന 16 കിലോ ഹെറോയിനുമായി ഡിആര്‍ഐ പിടികൂടുകയായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബിനു ജോണ്‍ അറസ്റ്റിലായത്.

Keywords: Mumbai, News, National, Arrest, Crime, Seized, Drugs, NCB seizes Rs 120 cr worth drugs from Mumbai.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia