Complaint | 66കാരനില്‍ നിന്ന് സൈബര്‍ തട്ടിപ്പുസംഘം 17 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

 


ADVERTISEMENT

താനെ: (www.kvartha.com) 66കാരനില്‍ നിന്ന് സൈബര്‍ തട്ടിപ്പുസംഘം 17 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. നവി മുംബൈയിലാണ് സംഭവം. നെരൂള്‍ പൊലീസ് സ്റ്റേഷനിലാണ് ഇത് സംബന്ധിച്ച കേസ് രജിസ്റ്റര്‍ ചെയ്തത്.

പൊലീസ് പറയുന്നത്: പ്രമുഖ ഇ-കൊമേഴ്സ് കംപനിയുടെ പ്രതിനിധികളാണെന്ന് അവകാശപ്പെട്ട് നാല് പേര്‍ ഇയാളെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. വിവിധ ഉല്‍പന്നങ്ങള്‍ക്കായി സമൂഹമാധ്യമങ്ങളില്‍ റിവ്യൂ പോസ്റ്റുചെയ്യുന്നതിന് പണം വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാര്‍ ഇയാളെ വലയിലാക്കിയത്. 
Aster_MIMS

Complaint | 66കാരനില്‍ നിന്ന് സൈബര്‍ തട്ടിപ്പുസംഘം 17 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

2023 ഏപ്രില്‍ മുതല്‍ മെയ് വരെ പല തവണകളായി 17 ലക്ഷം രൂപയാണ് സംഘം കൈക്കലാക്കിയത്. 66കാരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ ഐപിസി 420, 34 വകുപ്പുകളും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് പ്രകാരവും പൊലീസ് കേസെടുത്തു.

Keywords: Mumbai, Thane, News, National, Crime, Fraud, Police, Navi Mumbai: Elderly man duped of Rs 17 lakh by cyber fraudsters.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia