SWISS-TOWER 24/07/2023

Investigation | നവീൻ ബാബുവിന്റെ മരണം: ആരോപണം വ്യാജമായിട്ടും ടി വി  പ്രശാന്തൻ പ്രതിയായില്ല; പൊലീസ് കുറ്റപത്രത്തിൽ പ്രതി പി പി ദിവ്യ മാത്രം 

 
TV Prashanth's fake bribery accusation against ADM Naveen Babu, cleared by investigation.
TV Prashanth's fake bribery accusation against ADM Naveen Babu, cleared by investigation.

Photo Credit: Facebook / PP Divya, KVARTHA File

ADVERTISEMENT

● ടി വി പ്രശാന്തന്റെ ആരോപണം തെളിയിക്കാനായില്ല.
● വിജിലൻസ് അന്വേഷണത്തിലും കൈക്കൂലി ആരോപണം തെളിഞ്ഞില്ല.
● നവീൻ ബാബുവിനെതിരെ തെറ്റായ ആരോപണം ഉന്നയിച്ചെന്ന് കുറ്റപത്രം.

 കണ്ണൂർ: (KVARTHA) എഡിഎം നവീൻ ബാബുവിനെതിരെ കൈകൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തനെ കേസിൽ പ്രതിയാക്കാതെ പ്രത്യേക അന്വേഷണ സംഘം. ചെങ്ങളായി നിടുവാലുരിൽ പെട്രോൾ പമ്പ് തുടങ്ങുന്നതിനായി നിരാക്ഷേപപത്രം ലഭിക്കുന്നതിനായി എ.ഡി.എം നവീൻ ബാബുവിന് 98,1500 രൂപ കൈക്കൂലി കൊടുത്തുവെന്നായിരുന്നു പ്രശാന്തൻ്റെ ആരോപണം. 

Aster mims 04/11/2022

ഈ കാര്യം ദിവ്യയെ അറിയിച്ചതിനെ തുടർന്നാണ് യാത്രയയപ്പ് സമ്മേളനത്തിൽ അനിഷ്ടകരമായ സംഭവങ്ങൾ നടന്നത്. കണ്ണൂർ മെഡിക്കൽ കോളജിലെ ഭർത്താവിൻ്റെ സഹപ്രവർത്തകനായ ഇലക്ട്രീഷ്യനായ പ്രശാന്തൻ്റെ വാക്കുകളാൽ പ്രകോപിതയായാണ് ദിവ്യ എ.ഡി.എമ്മിനെതിരെ ആരോപണശരങ്ങൾ ഉതിർത്തത്. എന്നാൽ പ്രശാന്ത നിൽ നിന്നും എ.ഡി.എമ്മിന് കൈക്കൂലി നൽകിയെന്ന ആരോപണം വിജിലൻസ് അന്വേഷണത്തിലോ റവന്യു വകുപ്പ് ജോയൻ്റ് ഡയറക്ടറും നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞതുമില്ല. 

നിരാക്ഷേപപത്രം നൽകാൻ എ.ഡി.എം  വൈകിപ്പിച്ചില്ലെന്നായിരുന്നു കണ്ടെത്തൽ. എന്നാൽ വ്യാജ ആരോപണം ഉന്നയിച്ച ടി.വി പ്രശാന്തനെതിരെ കേസെടുത്ത് പ്രതിയാക്കണമെന്ന് നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ ആവശ്യപ്പെട്ടുവെങ്കിലും അന്വേഷണ സംഘം അംഗീകരിച്ചില്ല.


ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.


TV Prashanth's fake bribery accusation against ADM Naveen Babu is dismissed, and only P.P. Divya is named as the accused in the police charge sheet.

#BriberyAccusation #NaveenBabu #Kannur #Investigation #TVPrashanth #PoliceChargeSheet

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia