Minor Marriage | 'പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചു'; യുവാവിന് 3 വര്‍ഷം തടവ് ശിക്ഷ

 


ADVERTISEMENT

ചാമരാജനഗര്‍: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചെന്ന കേസില്‍ യുവാവിന് മൂന്ന് വര്‍ഷം തടവ് ശിക്ഷ. പെണ്‍കുട്ടിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദേശിച്ചു. എം രവികുമാര്‍ എന്നയാള്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്.

Aster_MIMS

മൈസൂരില്‍ നാല് വര്‍ഷം പഴക്കമുള്ള കേസില്‍ പോക്‌സോ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. സംഭവത്തില്‍ രവി കുമാറിനെ സഹായിച്ച സുഹൃത്തുക്കളായ കെ എന്‍ ശാസ്ത്രി, രാജേശ്വര്‍ ശാസ്ത്രി എന്നിവര്‍ക്ക് ഒരു വര്‍ഷം തടവും കോടതി വിധിച്ചു. കന്‍ഡക്ടറായ രവികുമാര്‍, താന്‍ ജോലി ചെയ്യുന്ന ബസിലെ സ്ഥിരം യാത്രക്കാരിയായ പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയതെന്ന് ഗുണ്ടല്‍പേട്ട് പൊലീസ് വ്യക്തമാക്കി.

Minor Marriage | 'പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചു'; യുവാവിന് 3 വര്‍ഷം തടവ് ശിക്ഷ

Keywords: News, National, Police, Jail, Crime, Court, Mysuru: Man who married minor sentenced to 3 years in jail.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia