‘ഫീസ് പ്രശ്നം’: പരീക്ഷയെഴുതാൻ കഴിഞ്ഞില്ല, മനംനൊന്ത് തീകൊളുത്തിയ വിദ്യാർഥി മരിച്ചു

 
 Image of DAV College Budhana, Muzaffarnagar
Watermark

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഡൽഹിയിലെ സഫ്‌ദർജംഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വിദ്യാർഥി മരിച്ചു.
● ഉത്തർപ്രദേശിലെ ബുധാന ടൗണിലാണ് സംഭവം.
● ശരീരമാസകലം 70 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.
● കോളേജ് പ്രിൻസിപ്പലിന്റെ വിളിയെത്തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയതെന്ന് കുടുംബം.
● പോലീസ് ഉപദ്രവിച്ചെന്നും കുടുംബം പരാതിയിൽ ആരോപിക്കുന്നു.

മുസഫർനഗർ: (KVARTHA) പരീക്ഷാ ഫീസ് അടയ്ക്കാത്തതിൻ്റെ പേരിൽ പരീക്ഷയെഴുതാൻ കോളേജ് അധികൃതർ അനുവദിക്കാത്തതിൽ മനംനൊന്ത് തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച കോളേജ് വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചു. 

ഉത്തർപ്രദേശിലെ ബുധാന ടൗണിൽ ഞായറാഴ്‌ച വൈകുന്നേരമാണ് സംഭവങ്ങളുണ്ടായത്. ബുധാനയിലെ ഡിഎവി കോളേജിലെ ബിഎ രണ്ടാം വർഷ വിദ്യാർഥിയായ ഉജ്ജ്വൽ റാണ (22) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Aster mims 04/11/2022

ഡൽഹിയിലെ സഫ്‌ദർജംഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വിദ്യാർഥിയുടെ മരണം സംഭവിച്ചതെന്ന് ഉജ്ജ്വലിൻ്റെ അമ്മാവൻ സച്ചിൻ റാണ മാധ്യമങ്ങളെ അറിയിച്ചു. മൃതദേഹം തിങ്കളാഴ്‌ച ജന്മനാട്ടിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ഫീസ് അടയ്ക്കാത്തതിനാൽ പരീക്ഷയെഴുതാൻ കഴിയാതെ വന്നതിലെ മനോവിഷമത്തെ തുടർന്ന് ശനിയാഴ്ച‌യാണ് ഉജ്ജ്വൽ റാണ സ്വയം തീകൊളുത്തിയതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

ശരീരമാസകലം 70 ശതമാനത്തോളം പൊള്ളലേറ്റ ഉജ്ജ്വലിനെ ആദ്യം പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് മാറ്റുകയായിരുന്നു.

സംഭവത്തിൽ കോളേജ് പ്രിൻസിപ്പൽ വിളിച്ചതിനെ തുടർന്നാണ് പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയതെന്ന് ഉജ്ജ്വലിൻ്റെ കുടുംബം നൽകിയ പരാതിയിൽ പറയുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥർ വിദ്യാർഥിയെ ഉപദ്രവിച്ചു എന്നും കുടുംബം പരാതിയിൽ ആരോപിക്കുന്നു.

ഈ പരാതികളുടെയും ഡ്യൂട്ടിയിൽ വരുത്തിയ വീഴ്ചയുടെയും അടിസ്ഥാനത്തിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ പോലീസ് ലൈനിലേക്ക് സ്ഥലം മാറ്റിയതായി അധികൃതർ അറിയിച്ചു. 

സബ് ഇൻസ്പെക്ടർ നന്ദ് കിഷോർ, കോൺസ്റ്റബിൾമാരായ വിനീത്, ഗ്യാൻവീർ എന്നിവരടക്കം മൂന്ന് ഉദ്യോഗസ്ഥർക്കാണ് സ്ഥാനചലനം വന്നത്. കേസിൽ ആരോപണ വിധേയരായവരെ ഉടൻ പിടികൂടാനായി പ്രത്യേക ടീമുകൾ രൂപീകരിച്ചിട്ടുണ്ടെന്ന് എസ്എസ്‌പി സഞ്ജയ് കുമാർ വ്യക്തമാക്കി. വിശദമായ അന്വേഷണം നടന്നുവരുന്നതായി പോലീസ് അറിയിച്ചു.

വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവയ്ക്കുക. ഈ വാർത്ത മറ്റുള്ളവരിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യുക.

Article Summary: College student Ujjwal Rana dies in Delhi hospital after setting himself on fire over an exam fee dispute.

#Muzaffarnagar #StudentDeath #ExamFeeIssue #UjjwalRana #UttarPradesh #EducationCrisis

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script