Arrested | 'ഭര്‍തൃമാതാവിനെ വെട്ടികൊലപ്പെടുത്തി'; മരുമകള്‍ അറസ്റ്റില്‍
Jul 10, 2023, 10:29 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മൂവാറ്റുപുഴ: (www.kvartha.com) ഭര്‍തൃമാതാവിനെ വെട്ടികൊലപ്പെടുത്തിയെന്ന സംഭവത്തില്‍ മരുമകള്‍ അറസ്റ്റില്‍. നീലന്താനത്ത് അമ്മിണി(82) കൊല്ലപ്പെട്ട സംഭവത്തില്‍ പങ്കജം ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി 10 മണിയോടെ ആമ്പല്ലൂര്‍ ലക്ഷംവീട് കോളനിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
പൊലീസ് പറയുന്നത്: ഭര്‍തൃമാതാവായ അമ്മിണിയെ വെട്ടിക്കൊന്നതിന് ശേഷം മരുമകള്‍ തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിലെത്തി കാര്യം പറയുകയായിരുന്നു. തുടര്‍ന്ന് വീട്ടിലേക്ക് എല്ലാവരും ഓടിയെത്തി. അമ്മിണിയെ മൂവാറ്റുപുഴ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
അതേസമയം, കൊലപാതകത്തിന് മറ്റേതെങ്കിലും ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. നിലവില്‍ മൃതദേഹം മൂവാറ്റുപുഴ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോര്‍ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Keywords: News, Kerala, Crime, Killed, Woman, Arrest, Arrested, Police, Muvattupuzha: Womam arrested in Murder Case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

