Man Killed | 'യുവാവിനെ യുവതി ഓടോറിക്ഷയില്‍ വച്ച് കഴുത്തുഞെരിച്ച് കൊന്നു'; വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയതാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ്
മുംബൈ: (www.kvartha.com) വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയ യുവാവിനെ യുവതി ഓടോറിക്ഷയില്‍ വച്ച് കഴുത്തുഞെരിച്ച് കൊന്നതായി പൊലീസ്. ഓടോറിക്ഷ ഡ്രൈവറായ റംസാന്‍ ശെയ്ഖ്(26) എന്ന യുവാവാണ് മരിച്ചത്. സംഭവത്തില്‍ സൊഹ്‌റ ഷാ (32) യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും പതിവായി വഴക്കിടാറുണ്ടെന്നും തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പൊലീസിനെ സമീപിക്കാനും ഇരുവരും തീരുമാനിച്ചിരുന്നതായും സമീപവാസികള്‍ പറഞ്ഞു. മുംബൈ അരേ കോളനിയില്‍ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:
ആറ് മക്കളുടെ അമ്മയായ സൊഹ്‌റ ആദ്യ ഭര്‍ത്താവില്‍ നിന്ന് രണ്ട് വര്‍ഷം മുന്‍പാണ് വിവാഹമോചനം നേടിയത്. ഒരു വര്‍ഷത്തിലേറെയായി റംസാനുമായി പ്രണയത്തിലായിരുന്നു. ഇരുവരും ഒരുമിച്ചായിരുന്നു താമസം. വിവാഹവാഗ്ദാനം നല്‍കി റംസാന്‍ തന്നെ കബളിപ്പിക്കുകയാണെന്നും സോഹ്‌റ നിരന്തരം പരാതിപ്പെട്ടിരുന്നു.
ഓടോറിക്ഷ ഓടിക്കുകയായിരുന്ന റംസാനെ പിന്‍സീറ്റിലിരുന്ന സൊഹ്‌റ ഷോള്‍ കഴുത്തില്‍ മുറുക്കി കൊല്ലുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം യുവതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു.
Keywords: Mumbai, News, National, Police, Crime, Killed, Arrest, Arrested, Mumbai: Man killed by woman.