Man Killed | 'യുവാവിനെ 3 പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തി'; തുറിച്ചുനോക്കിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ്

 


ADVERTISEMENT

മുംബൈ: (www.kvartha.com) യുവാവിനെ മൂന്നുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയതായി പൊലീസ്. ഞായറാഴ്ച രാവിലെ മുംബൈയില്‍ മാട്ടുംഗയിലെ റസ്റ്ററന്റിന് സമീപമാണ് സംഭവം നടന്നത്. തുറിച്ചുനോക്കിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും കേസില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തതായും പൊലീസ് വ്യക്തമാക്കി.

Aster_MIMS

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: യുവാവും മറ്റൊരു സുഹൃത്തും മൂന്നുപേരിലൊരാളെ തുറിച്ച് നോക്കുകയായിരുന്നു. തുടര്‍ന്ന് യുവാവുമായി മൂവരും വാക് തര്‍ക്കത്തിലേര്‍പ്പെട്ടു. പ്രകോപിതരായ പ്രതികള്‍ യുവാവിനെ ബെല്‍റ്റുപയോഗിച്ച് അടിക്കുകയും അസഭ്യം പറയും ചെയ്തു.

Man Killed | 'യുവാവിനെ 3 പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തി'; തുറിച്ചുനോക്കിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ്

മര്‍ദനത്തെതുടര്‍ന്ന് അവശനിലയിലായ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Keywords: Mumbai, News, National, Police, Killed, Crime, Death, Mumbai: Man killed by three men.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia