Heroin Seized | മുംബൈ വിമാനത്താവളത്തില്‍ 40 കോടി വിലവരുന്ന ഹെറോയിന്‍ പിടികൂടി; 2 പേര്‍ അറസ്റ്റില്‍
മുംബൈ: (www.kvartha.com) മുംബൈ രാജ്യാന്തര വിമാനത്താവളത്തിലെത്തില്‍ 40 കോടി വിലവരുന്ന ഹെറോയിന്‍ പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് രണ്ട് വിദേശികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് കസ്റ്റംസ് ഉദ്യാഗസ്ഥര്‍ പറഞ്ഞു. എട്ട് കിലോഗ്രാം വരുന്ന ഹെറോയിനാണ് ഡറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (DRI) പിടിച്ചെടുത്തത്.
മുംബൈയില്‍ മയക്കുമരുന്നുമായി യാത്രക്കാര്‍ എത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡിആര്‍ഐ കസ്റ്റംസ് വിദേശികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. യാത്രക്കാരുടെ കൈവശമുള്ള ബാഗ് പരിശോധിച്ചപ്പോള്‍ നാല് കിലോയുടെ രണ്ട് പാകറ്റുകളിലായി ഹെറോയിന്‍ കണ്ടെത്തിയതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Keywords: Mumbai, News, National, Crime, Arrest, Arrested, Drugs, Passengers, Airport, Mumbai: Heroin worth Rs. 40 crore recovered at Airport.