Fraud Scheme | കോടികളുടെ ഓഫർ തട്ടിപ്പ്: കണ്ണൂരിൽ പ്രമോട്ടർമാരും പ്രാദേശിക രാഷ്ട്രീയ നേതാക്കളും ഫോൺ സ്വിച്ച് ഓഫാക്കി മുങ്ങി

 
Ananthakrishnan Fraud, Kannur Scam, Women Victims
Ananthakrishnan Fraud, Kannur Scam, Women Victims

Photo: Arranged

● 2000 സ്ത്രീകൾ തട്ടിപ്പിന്റെ ഇരയായി.
● പ്രാദേശിക രാഷ്ട്രീയ നേതാക്കളും, പ്രമോട്ടർമാരും കുടുങ്ങി.
● പല വിലകളിൽ സാധനങ്ങൾ വാഗ്ദാനം ചെയ്തെങ്കിലും, സാധനങ്ങൾ ലഭിച്ചില്ല.
● 62 സീഡ് സൊസൈറ്റികൾ രൂപീകരിച്ച് തട്ടിപ്പ് വ്യാപിപ്പിച്ചു.

കനവ് കണ്ണൂർ 

കണ്ണൂർ: (KVARTHA) കോടികളുടെ ഓഫർ കുംഭകോണം നടത്തിയ മൂവാറ്റുപുഴ സ്വദേശി അനന്തകൃഷ്ണൻ അകത്തായതോടെ രണ്ടായിരത്തിലേറെ സ്ത്രീകളിൽ നിന്നും പണം പിരിച്ച പ്രമോട്ടർമാരും ഒത്താശക്കാരായ പ്രാദേശികരാഷ്ട്രീയ നേതാക്കളും മുങ്ങി. പലരും ഫോൺ സ്വിച്ച് ഓഫാക്കി രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറിയിരിക്കുകയാണ്. എന്നാൽ അനന്തു കൃഷ്ണൻ ജാമ്യത്തിലിറങ്ങിയാൽ പണം ഉപഭോക്താക്കളുടെ അക്കൗണ്ടിലെത്തുമെന്ന വ്യാജ പ്രചാരണവും നടക്കുന്നുണ്ട്. ഇതിന് സാധ്യതയില്ലെന്നാണ് പൊതുവിലയിരുത്തൽ.

കണ്ണൂരിൽ പകുതി വിലക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില്‍ കൂടുങ്ങിയത് ആയിരക്കണക്കിന് സാധാരണ സ്ത്രീകളാണ്. അന്നന്ന് പണിയെടുത്തു ജീവിക്കുന്നവരാണ് അനന്തു കൃഷ്ണൻ്റെ നേതൃത്വത്തിലുള്ള സി.എസ്.ആർ ഫണ്ട് തട്ടിപ്പിന് ഇരയായത്. ലോട്ടറി തൊഴിലാളികൾ, കർഷക തൊഴിലാളികൾ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ തുടങ്ങി സാധാരണക്കാരായ വീട്ടമ്മമാർ വരെ പകുതി വിലയ്ക്കു സ്കൂട്ടറിനും തയ്യൽ മെഷീനും വാട്ടർ ടാങ്കിനുമൊക്കെയായി പണം അടച്ചു കാത്തുനിന്നു. 

എന്നാൽ നവംബർ മാസത്തിൽ പണമടച്ചവർക്ക് ഫെബ്രുവരിയായിട്ടും സാധനങ്ങൾ കിട്ടാതെയായപ്പോഴാണ് ഇവർ പരാതിയുമായി കൂട്ടത്തോടെ പൊലീസ് സ്റ്റേഷനിലെത്തിയത്. കേന്ദ്ര സർക്കാരിൻ്റെ പദ്ധതി പ്രകാരമാണ് സ്ത്രീ ശാക്തീകരണത്തിൻ്റെ ഭാഗമായി പകുതി വിലയ്ക്ക് പൊതുമേഖലാ സ്ഥാപനങ്ങളുടെ പൊതുനന്മാ ഫണ്ട് ഉപയോഗിച്ചു ജീവിതം മെച്ചപ്പെടുത്താനുള്ള സാധനങ്ങൾ നൽകുന്നതെന്നാണ് സീഡ് സൊസെറ്റി പ്രൊജക്റ്റ് കൺവീനറായ അനന്തു കൃഷ്ണൻ പറഞ്ഞിരുന്നത്. 

ഇതിനായി പ്രാദേശിക തലത്തിൽ ഭരണ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെയും ജനപ്രതിനിധികളെയും ഉദ്ഘാടകരായി ക്ഷണിച്ചു പരിപാടികൾ നടത്തുകയും ചെയ്തു. തുടക്കത്തിൽ പല ജില്ലകളിലും അതിവേഗം ഇരുചക്ര വാഹനങ്ങളും മറ്റു സാധനങ്ങളും നൽകിയതോടെ ജനവിശ്വാസം ആർജ്ജിക്കുകയും ചെയ്തു. ഇതിനു ശേഷം പഞ്ചായത്ത് തലത്തിൽ സൊസൈറ്റിയുണ്ടാക്കി പ്രമോട്ടർമാർ വഴി പണം ശേഖരിക്കുകയായിരുന്നു. കണ്ണൂര്‍ ജില്ലയില്‍ മാത്രം 2000ലേറെ സ്ത്രീകളെയാണ് ഇങ്ങനെ പദ്ധതിയിൽ അംഗങ്ങളാക്കിയത്.  പ്രാദേശിക തലത്തില്‍ രൂപീകരിച്ച സീഡ് സൊസൈറ്റികള്‍ വഴിയായിരുന്നു പണസമാഹരണം മൂന്ന് അക്കൗണ്ടുകളിലായാണ് സ്വീകരിച്ചത്.
 
കണ്ണൂര്‍, തളിപ്പറമ്പ്, ശ്രീകണ്ഠപുരം, മയ്യില്‍, വളപട്ടണം, പയ്യന്നൂര്‍, ചക്കരക്കൽ ധർമ്മടം കുത്തുപറമ്പ് സ്റ്റേഷൻ പരിധികളിലായിരുന്നു വ്യാപക ധന സമാഹരണം. സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് പകുതി വിലയ്ക്ക് സ്‌കൂട്ടര്‍ നല്‍കാന്‍ കഴിയുമെന്നായിരുന്നു വാഗ്ദാനം.  അനന്തുകൃഷ്ണനാണ് സന്നദ്ധകൂട്ടായ്മ രൂപീകരിച്ച് പദ്ധതിയുമായി രംഗത്തെത്തിയിരുന്നത്. സംസ്ഥാനത്തെമ്പാടും 62 സീഡ് സൊസൈറ്റികള്‍ രൂപീകരിച്ചിരുന്നു. 

തയ്യല്‍ മെഷീന്‍, ലാപ്‌ടോപ് എന്നിവയും വാഗ്ദാനം ചെയ്തിരുന്നു. ഇതില്‍ ആദ്യം ചിലര്‍ക്ക് ലഭിച്ചതിൻ്റെ വിശ്വാസം പ്രയോജനപ്പെടുത്തിയാണ് തട്ടിപ്പ് വ്യാപകമാക്കിയത്. കേസിലെ ഒന്നാം പ്രതി അനന്തുകൃഷ്ണന്‍ കണ്ണൂരിൽ നിന്നു മാത്രം സമാഹരിച്ചത് 350 കോടി രൂപയാണ്. തട്ടിപ്പ് പണം ഉപയോഗിച്ച് ഇടുക്കി, കര്‍ണാടകം എന്നിവടങ്ങളില്‍ ഇയാൾ സ്ഥലം വാങ്ങിയിട്ടുണ്ട്. തട്ടിപ്പു പുറത്ത് വന്നതോടെ കണ്ണൂരിലെ ഓഫിസ് ടൗൺ പൊലീസ് പൂട്ടി. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് താഴിട്ടു പൂട്ടിയത്. 60,000 മുതൽ അയ്യായിരം രൂപ വരെ പലർക്കും നഷ്ടമായിട്ടുണ്ട്.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക 

A multi-crore scam led by Ananthakrishnan, where promoters and local political leaders scammed over 2000 women, collecting large sums of money under false offers, has come to light.

#Fraud, #Kannur, #PoliticalLeaders, #WomenVictims, #Scam, #Corruption

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia