Jailed | '15കാരനെ കബളിപ്പിച്ച് തട്ടിക്കൊണ്ടുപോയി, ലൈംഗികമായി പീഡിപ്പിച്ചു'; 19കാരിക്ക് 10 വര്‍ഷം ജയില്‍ ശിക്ഷ
Mar 21, 2023, 18:33 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇന്‍ഡോര്‍: (www.kvartha.com) 15 കാരനെ തട്ടിക്കൊണ്ടുപോവുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തെന്ന കേസില്‍ 19 കാരിക്ക് 10 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിയായ പെണ്‍കുട്ടി കൗമാരക്കാരനെ കബളിപ്പിച്ച് ഗുജറാതിലേക്ക് തട്ടികൊണ്ടുപോകുകയും അവിടെ വച്ച് പലതവണ ബലപ്രയോഗത്തിലൂടെ ശാരീരിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്തിരുന്നു എന്നാണ് റിപോര്‍ട്. 15 കാരനെ കാണാനില്ലെന്ന അമ്മയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പോക്‌സോ കേസില്‍ യുവതിയെ അറസ്റ്റ് ചെയ്തതെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കി.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: 2018 നവംബറില്‍ പാല്‍ വാങ്ങാന്‍ വീട്ടില്‍ നിന്നിറങ്ങിയ മകനെ കാണാനില്ലെന്ന് ബംഗംഗ പൊലീസ് സ്റ്റേഷനില്‍ ഒരു സ്ത്രീ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ബന്ധുക്കള്‍ ഉള്‍പെടെ കുട്ടിയെ എല്ലായിടത്തും അന്വേഷിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. കുറേനാളുകള്‍ കഴിഞ്ഞിട്ടും കുട്ടി വീട്ടില്‍ തിരിച്ചെത്തിയില്ല. പിന്നീട് മകനെ തട്ടിക്കൊണ്ടുപോയെന്ന് ഭയന്ന് യുവതി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കാണാതായ കൗമാരക്കാരന് വേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, കൗമാരക്കാരനെ പൊലീസ് പിടികൂടി, അവനോടൊപ്പം ഒരു യുവതിയും പിടിയിലായി. പൊലീസ് കുട്ടിയെ ചോദ്യം ചെയ്തപ്പോള്‍ രാജസ്താനില്‍ നിന്നുള്ള 19 കാരിയായ പെണ്‍കുട്ടി തന്നെ കബളിപ്പിച്ച് ഗുജറാതിലേക്ക് കൊണ്ടുപോയി എന്ന് കുട്ടി പറഞ്ഞു. അവിടെ ഒരു ടൈല്‍ ഫാക്ടറിയില്‍ ജോലിക്ക് നിയമിച്ചു. ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പെണ്‍കുട്ടി തന്നെ നിരന്തരം നിര്‍ബന്ധിച്ചതായി ഇരയായ കൗമാരക്കാരന്‍ അവകാശപ്പെട്ടു.
വീട്ടുകാരുമായി ആശയവിനിമയം നടത്താതിരിക്കാന്‍ പെണ്‍കുട്ടി തന്റെ ഫോണ്‍ തന്റെ പക്കല്‍ സൂക്ഷിക്കാറുണ്ടായിരുന്നുവെന്ന് കുട്ടി പറഞ്ഞു. ഇരയായ ആണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയായ പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും പോക്സോ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. പൊലീസ് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.
അതേസമയം ഒരു പെണ്‍കുട്ടിക്ക് പോക്സോ നിയമപ്രകാരം ശിക്ഷ ലഭിക്കുന്ന ആദ്യ കേസാണിതെന്ന് ജില്ലാ പ്രോസിക്യൂട്ടിംഗ് ഓഫീസര്‍ പറഞ്ഞു. 'ഞാന്‍ എന്റെ കുടുംബാംഗങ്ങളുമായി വഴക്കുണ്ടാക്കി, നീ തന്റെ കൂടെ വരൂ' എന്നായിരുന്നു ഈ പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയോട് പറഞ്ഞതെന്ന് ജില്ലാ പ്രോസിക്യൂഷന്‍ ഓഫീസര്‍ സഞ്ജീവ് ശ്രീവാസ്തവ പറഞ്ഞു. 19കാരി പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പ്രലോഭിപ്പിച്ച് ഗുജറാതിലേക്ക് കൊണ്ടുപോയി ഒരു ഫാക്ടറിയില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചു. 19കാരി ബാലനൊപ്പം വാടക വീട്ടില്‍ താമസിക്കുകയും ശാരീരിക ബന്ധത്തിന് സമ്മര്‍ദം ചെലുത്തുകയും ചെയ്തിരുന്നു.
മാര്‍ച് 15നാണ് ഈ കേസില്‍ കോടതി വിധി പുറപ്പെടുവിച്ചത്. കുറ്റക്കാരിയായ പെണ്‍കുട്ടിക്ക് 10 വര്‍ഷം തടവും മൂവായിരം രൂപ പിഴയും വിധിച്ചു. കൂടാതെ, ഇരയായ കൗമാരക്കാരന് 50,000 രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
Keywords: News, National, Jail, Girl, Molestation, Crime, MP: Court Sentences 19-Year-Old Girl to Ten Years in Prison for molesting a 15-Year-Old Boy.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

