Police Booked | 'മകന്‍ മരിച്ചെന്ന് വ്യാജ സര്‍ടിഫികറ്റുണ്ടാക്കി ഇന്‍ഷുറന്‍സ് തുക തട്ടാന്‍ ശ്രമം'; മാതാവിനെതിരെ കേസ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com) മകന്‍ മരിച്ചെന്ന് വ്യാജ സര്‍ടിഫികറ്റുണ്ടാക്കി ഇന്‍ഷുറന്‍സ് തുക തട്ടാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ മാതാവിനെതിരെ പൊലീസ് കേസെടുത്തു. അഹ് മദാബാദ് സ്വദേശിയായ നന്ദബായ് പ്രമോദ് (50) ആണ് 29 കാരനായ മകന്‍ ദിനേശ് മരിച്ചെന്ന് കാട്ടി എല്‍ഐസി തുക തട്ടാന്‍ ശ്രമിച്ചതെന്നും ദിനേശും ഈ തട്ടിപ്പിന് കൂട്ടുനിന്നതായും റിപോര്‍ടുകള്‍ പറയുന്നു.
പൊലീസ് പറയുന്നത്: എല്‍ഐസിയുടെ ദാദര്‍ ബ്രാഞ്ചില്‍ നിന്ന് 2015 ലാണ് ദിനേശ് ഇന്‍ഷുറന്‍സ് പോളിസിയെടുക്കുന്നത്. ആദ്യത്തെ പ്രീമിയം തുക അടക്കുകയും ചെയ്തിരുന്നു. മകന്‍ അഹ് മദാബാദില്‍ വച്ചുണ്ടായ അപകടത്തില്‍ മരിച്ചുവെന്ന് കാട്ടി 2017 മാര്‍ചിലാണ് നന്ദബായ് പ്രമോദ് ഇന്‍ഷുറന്‍സിന് വേണ്ടി അപേക്ഷിക്കുന്നത്.
2016 ല്‍ മകന്‍ മരിച്ചുവെന്നാണ് ഡെത് സര്‍ടിഫികറ്റില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ സര്‍ടിഫികറ്റ് വ്യാജമാണെന്ന് സംശയം തോന്നിയ എല്‍ഐസി അധികൃതര്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കുകയും വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്യുകയായിരുന്നു. ദിനേശിന്റെ ഇന്‍ഷുറന്‍സ് ക്ലെയിമില്‍ എട്ടുകോടിയാണ് വാര്‍ഷിക വരുമാനം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് വ്യാജ ആദായ നികുതി റിടേണുകളാണെന്ന് പൊലീസ് കണ്ടെത്തി.
Keywords: Mumbai, News, National, Case, Crime, Police, Mother-Son Duo Try To Dupe LIC, Submit Fake Death Certificate To Claim Rs 2 Crore Insurance; Booked.

