Arrest | ബാലരാമപുരത്ത് കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിൽ


● ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് കേസ്.
● കൂടുതൽ പരാതികൾ ലഭിക്കുന്നുണ്ടെന്നും അന്വേഷണം തുടരുമെന്നും പോലീസ്
● കുട്ടിയുടെ മരണത്തിൽ അമ്മാവൻ ഹരികുമാർ റിമാൻഡിൽ.
തിരുവനന്തപുരം: (KVARTHA) ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടുവയസുകാരി ദേവേന്ദുവിന്റെ അമ്മ ശ്രീതുവിനെ സാമ്പത്തിക തട്ടിപ്പ് കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ ശ്രീതുവിന്റെ സഹോദരൻ ഹരികുമാർ റിമാൻഡിലാണ്. ഇതിനിടെ, ശ്രീതുവിനെ സാമ്പത്തികത്തട്ടിപ്പ് കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത് കേസിൽ കൂടുതൽ ദുരൂഹതകൾക്ക് ഇടയാക്കിയിരിക്കുകയാണ്.
ദേവസ്വം ബോർഡിൽ ഡ്രൈവറായി നിയമനം നൽകാമെന്ന് പറഞ്ഞ് 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ശ്രീതുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഷിജു എന്നയാളുടെ പരാതിയിലാണ് കേസെടുത്ത്. വഞ്ചനാക്കുറ്റത്തിനും വ്യാജരേഖകൾ ചമച്ചതിനുമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.
ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നായിരുന്നു ഷിജുവിന്റെ പരാതി. ശ്രീതുവിനെതിരെ സാമ്പത്തികത്തട്ടിപ്പ് ആരോപിച്ച് 10 പേർ കൂടി പരാതി നൽകിയിട്ടുണ്ടെന്നാണ് സൂചന. കൂടുതൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. അതേസമയം, ദേവേന്ദുവിന്റെ കൊലപാതകത്തിൽ ദുരൂഹത തുടരുകയാണ്. കുട്ടിയെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച് കുറ്റം ഏറ്റെടുത്ത ശ്രീതുവിന്റെ സഹോദരനെ തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
കഴിഞ്ഞ മാസം 27നായിരുന്നു സംഭവം. ബാലരാമപുരം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകൾ ദേവേന്ദുവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെ കുഞ്ഞിനെ കാണാനില്ലെന്ന് പരാതി ഉയർന്നിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ രാവിലെ 8.15ഓടെ കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റിൽ നിന്ന് കണ്ടെത്തുകയായിരുന്നു. അതേസമയം കുഞ്ഞിനെ കൊന്നതിൻ്റെ യഥാർത്ഥ കാരണം ഇപ്പോഴും വ്യക്തമല്ല.
The mother of a two-year-old child who was killed in Balaramapuram has been arrested in a financial fraud case. She is accused of defrauding people by promising them jobs in the Devaswom Board. The child's uncle is already in remand in connection with the murder. Police say they are investigating further as more complaints are being received.
#Balaramapuram #ChildMurder #FinancialFraud #KeralaCrime #SreethuArrested #PoliceInvestigation