മൂന്നു മാസം പ്രായമുള്ള കുഞ്ഞ് നിര്‍ത്താതെ കരഞ്ഞു; നാവ് മുറിച്ചെടുത്ത് കുരുന്നിനെ കനാലില്‍ തള്ളി, അമ്മയുടെ നാടകത്തിനു പിന്നാലെ കൊടും ക്രൂരതയും പുറത്തുവന്നു

 


ചിക്കമംഗളൂര്‍: (www.kvartha.com 08.11.2019) മൂന്നു മാസം പ്രായമുള്ള ആണ്‍കുഞ്ഞ് നിര്‍ത്താതെ കരഞ്ഞതിനെ തുടര്‍ന്ന് അമ്മ നാവ് മുറിച്ചെടുത്ത് കുഞ്ഞിനെ കനാലില്‍ തള്ളി. കര്‍ണാടക ചിക്കമംഗളൂരുവില്‍ ബേട്ടതാവരക്കരയിലാണ് ക്രൂരമായ സംഭവം. അസുഖബാധയെ തുടര്‍ന്നാണ് കുഞ്ഞിനെ തവക്കരയിലെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്.

കുഞ്ഞിനൊപ്പം അമ്മ കമലയും ഭര്‍ത്താവിന്റെ അമ്മയും ഉണ്ടായിരുന്നു. എന്നാല്‍ അസുഖത്തെ തുടര്‍ന്ന് കുഞ്ഞ് നിര്‍ത്താതെ കരഞ്ഞപ്പോള്‍ പ്രകോപിതയായ കമല ഭര്‍ത്താവിന്റെ അമ്മ ഉറങ്ങിക്കിടന്ന നേരം നോക്കി കുഞ്ഞുമായി ആശുപത്രിയില്‍ നിന്ന് നാലു കിലോമീറ്റര്‍ അകലെയുള്ള ഹാലിയൂരില്‍ എത്തി. വീണ്ടും കരച്ചില്‍ തുടര്‍ന്ന കുഞ്ഞിന്റെ നാവ് മുറിച്ചെടുക്കുകയും കനാലിലേക്ക് തള്ളുകയായിരുന്നു. സംഭവശേഷം ആശുപത്രിയിലെത്തിയ കമല കുഞ്ഞിനെ കാണാനില്ലെന്ന് ആശുപത്രി അധികൃതരോട് പരാതിപ്പെട്ടു.

സംഭവം പോലീസില്‍ അറിയിച്ചു. ഇതിനിടയില്‍ കനാലില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ട നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കലയുടെ കുഞ്ഞാണിതെന്നും കമലയെ ചോദ്യം ചെയ്തതോടെ അവര്‍ കുറ്റം സമ്മതിക്കുകയുമായിരുന്നു. കമലയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന പോലീസിന്റെ സംശയത്തെ തുടര്‍ന്ന് വൈദ്യ പരിശോധന നടത്തി ഇതില്‍ വ്യക്തത വരുത്തുമെന്ന് പോലീസ് അറിയിച്ചു.

മൂന്നു മാസം പ്രായമുള്ള കുഞ്ഞ് നിര്‍ത്താതെ കരഞ്ഞു; നാവ് മുറിച്ചെടുത്ത് കുരുന്നിനെ കനാലില്‍ തള്ളി, അമ്മയുടെ നാടകത്തിനു പിന്നാലെ കൊടും ക്രൂരതയും പുറത്തുവന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  News, National, Crime, Mother, Baby, Police, Enquiry, Mother cuts off 3-month-old son's tongue and throws him in river 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia