Arrest | വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിൽ അമ്മയും മകനും അറസ്റ്റിൽ

 
Mother and Son Arrested in Job Scam for Cheating with Foreign Job Offers
Mother and Son Arrested in Job Scam for Cheating with Foreign Job Offers

Representational Image Generated by Meta AI

● വിദേശത്ത് ജോലിയും വിദ്യാർഥികൾക്ക് പഠനത്തിന് വിസയും നൽകാമെന്ന് വാഗ്ദാനം ചെയ്‌താണ് സ്ഥാപനം പ്രവർത്തിച്ചത്. 
● ഇവരുടെ സ്ഥാപനം ബ്രൂക്ക് പോർട്ട് ട്രാവൽ ലോജിസ്റ്റിക് എമിഗ്രേഷൻ കൾസൽട്ടൻസി എന്നാണ്
●  5.25 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്.

വടകര: (KVARTHA) വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് പണം തട്ടിയെന്ന കേസിൽ അമ്മയും മകനും അറസ്റ്റിലായി. തിരുവനന്തപുരത്തെ ഡോൾസി ജോസഫൈൻ സാജു (52), മകൻ രോഹിത്ത് സാജു (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മണിയൂർ സ്വദേശി നിധിൻ രാജിന്റെ പരാതിയിലാണ് നടപടി.

തിരുവനന്തപുരം ശാസ്‌തമംഗലത്തും എറണാകുളത്തും ബ്രൂക്ക് പോർട്ട് ട്രാവൽ ലോജിസ്റ്റിക് എമിഗ്രേഷൻ കൾസൽട്ടൻസി എന്ന പേരിൽ സ്ഥാപനം തുടങ്ങിയാണ് ഇവർ തട്ടിപ്പ് നടത്തിയതെന്നാണ് പരാതി. വിദേശത്ത് ജോലിയും വിദ്യാർഥികൾക്ക് പഠനത്തിന് വിസയും നൽകാമെന്ന് വാഗ്ദാനം ചെയ്‌താണ് സ്ഥാപനം പ്രവർത്തിച്ചത്. 

മണിയൂരിലെ നിധിൻ രാജ് സിംഗപ്പൂരിലേക്ക് വിസക്കായി 2.5 ലക്ഷം രൂപ നൽകിയെന്നും എന്നാൽ, സിംഗപ്പൂരിലെ കമ്പനി കാൻസലായെന്ന് പറഞ്ഞ് കാനഡയിലേക്ക് പോകാമെന്ന് വാഗ്ദാനം ചെയ്‌ത്‌ 5.25 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്.

#Fraud, #JobScam, #Arrest, #Immigration, #Kerala, #Visa

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia