Assault | സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെ മർദിച്ചെന്ന കേസിൽ 7 പേർ റിമാൻഡിൽ
● കാസർകോട് സ്വദേശിയെയാണ് ആക്രമിച്ചത്.
● ഗൂഗിൾ പേയിൽ നിന്നും പണം തട്ടിയെടുത്തുവെന്നും പരാതി.
● ബൈക്ക് ചവിട്ടി താഴെ ഇട്ടതായും യുവാവ് പറയുന്നു.
തലശേരി: (KVARTHA) സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെ മർദിച്ചെന്ന കേസിൽ ഏഴ് പേർ അറസ്റ്റിലായി. എം തസ്മീർ (36), കെ കെ അജ്നാസ് (27), ടി കെ ഷാനിർ (32), കെ കെ മുഹമ്മദ് അഷ്‌കർ (30), കെ ഷബീർ (24), എ മുഹമ്മദ് അസ്കർ (37), അഹമ്മദ് നിയാസ് (33) എന്നിവരെയാണ് ധർമടം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതി റിമാൻഡ് ചെയ്തു.
കാസർകോട് സ്വദേശി റോബിൻ തോമസിൻ്റെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ 12 ന് പുലർച്ചെ കാസർകോട് നിന്നും കൊയിലാണ്ടിയിലേക്ക് പോകുന്നതിനിടെ സുഹൃത്തിനെ കൂട്ടാൻ ധർമടം കിഴക്കെ പാലയാട് ഭാഗത്ത് എത്തിയ റോബിനെ പ്രതികൾ മർദ്ദിക്കുകയായിരുന്നുവെന്നാണ് കേസ്.
ഗൂഗിൾ പേയിൽ നിന്നും പണം അയപ്പിക്കുകയും ബൈക്ക് ചവിട്ടി താഴെ ഇടുകയും ചെയ്തതായും പരാതിയുണ്ട്. ധർമടം എസ്ഐ ജെ. സജിം, സിവിൽ പൊലീസ് ഓഫീസർമാരായ നിമിഷ, ഹരിനാഥ്, ജിജിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
#moralpolice #assault #arrest #kasaragod #kerala #justice #crime #law