SWISS-TOWER 24/07/2023

'മെഡികല്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാര ആക്രമണം'; 5 ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

 


ADVERTISEMENT

മംഗളുറു: (www.kvartha.com 03.10.2021) കര്‍ണാടകയിലെ സൂരത്കലില്‍ കെ എസ് ഹെഗ്‌ഡെ മെഡികല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാര ആക്രമണം നടത്തിയെന്ന സംഭവത്തില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ്. ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരായ പ്രീതം ഷെട്ടി, അര്‍ഷിദ്, ശ്രീനിവാസ്, രാകേഷ്, അഭിഷേക് എന്നിവരാണ് അറസ്റ്റിലായത്. ആറ് വിദ്യാര്‍ഥികള്‍ കാറില്‍ മാല്‍പെ ബീചില്‍ നിന്ന് മടങ്ങുന്നതിനിടെ ഹിന്ദുത്വ അനുകൂല സംഘടന പ്രവര്‍ത്തകര്‍ കാര്‍ തടഞ്ഞുനിര്‍ത്തുകയും വാഹനത്തിലുണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു. 

മുസ്‌ലിം യുവാക്കളുമായി സൗഹൃദം കൂടിയത് എന്തിനാണെന്ന് ചോദിച്ചായിരുന്നു ആക്രമണം. മാത്രമല്ല പെണ്‍കുട്ടികളെ അപമാനിക്കാന്‍ ശ്രമിച്ചതായും ദൃക്‌സാക്ഷികള്‍ പറയുന്നു. തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന ട്രാഫിക് പൊലീസ് സംഭവത്തില്‍ ഇടപെടുകയും വിദ്യാര്‍ഥികളെ ഇവരില്‍ നിന്ന് മോചിപ്പിക്കുകയുമായിരുന്നു. 

'മെഡികല്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാര ആക്രമണം'; 5 ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Keywords:  Mangalore, News, National, Crime, Arrest, Arrested, Police, Students, 'Moral assault on medical students'; 5 Bajrang Dal activists arrested
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia