Child Safety | ബലാത്സംഗശ്രമത്തില്‍ നിന്ന് ആറു വയസ്സുകാരിയെ രക്ഷിച്ച് കുരങ്ങന്മാര്‍
● പൊലീസ് ബിഎൻഎസ് സെക്ഷൻ 74, 76, പോക്‌സോ വകുപ്പുകൾ പ്രകാരം കേസെടുത്തു.
● കുട്ടി കളിക്കുമ്പോഴാണ് പ്രതി കുട്ടിയെ എടുത്തു പോകുകയായിരുന്നെന്ന് റിപ്പോർട്ടുണ്ട്.
ലഖ്നൗ: (KVARTHA) ഉത്തർപ്രദേശിലെ ബാഗ്പത്തിൽ ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്ന പരാതിയിൽ പൊലിസ് അന്വേഷണം ആരംഭിച്ചു.
കുട്ടി വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കവെ ഒരാൾ അവളെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. തുടർന്ന് പരിസരത്തുണ്ടായിരുന്ന കുരങ്ങന്മാർ പ്രതിയെ ആക്രമിക്കുകയും ഇയാള്‍ കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നെന്നും ശേഷം വീട്ടില്‍ തിരിച്ചെത്തിയ കുട്ടി മാതാപിതാക്കളെ വിവരം അറിയിക്കുകയുമായിരുന്നെന്നും ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പൊലീസ് പറയുന്നതനുസരിച്ച്, സംഭവം നടന്ന സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. അതേസമയം പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ ബിഎൻഎസ് സെക്ഷൻ 74, 76, പോക്‌സോ എന്നീ വകുപ്പുകള്‍ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
#ChildRescue #AnimalHeroes #UttarPradesh #Monkeys #CrimePrevention #LocalNews