Molestation Case | വീട്ടമ്മയെ ബലാത്സംഗം ചെയ്‌തെന്ന കേസ്; പൊലീസ് ഇന്‍സ്‌പെക്ടര്‍ കസ്റ്റഡിയില്‍
കോഴിക്കോട്: (www.kvartha.com) ബലാത്സംഗ പരാതിയില്‍ പൊലീസ് ഇന്‍സ്‌പെക്ടറെ സ്റ്റേഷനില്‍ കയറി അറസ്റ്റ് ചെയ്തു. കോഴിക്കോട് കോസ്റ്റല്‍ സ്റ്റേഷന്‍ സിഐ സുനുവിനെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. സുനു അടങ്ങുന്ന സംഘം ബലാത്സംഗം ചെയ്തുവെന്ന തൃക്കാക്കര സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്.
കഴിഞ്ഞ മെയ് മാസത്തില്‍ നടന്ന സംഭവത്തിലാണ് നടപടി. പതിവ് പോലെ സ്റ്റേഷനിലെത്തി ജോലി ആരംഭിച്ചയുടനാണ് സുനുവിനെ കസ്റ്റഡിയിലെടുത്തത്. ഫറോക്ക് ഡിവൈഎസ്പിയെ അറിയിച്ച ശേഷമാണ് തൃക്കാക്കര പൊലീസ് കോസ്റ്റല്‍ സ്റ്റേഷനിലെത്തിയത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്‍സ്‌പെക്ടറെ എറണാകുളത്തേക്ക് കൊണ്ടുപോയി. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.
Keywords: Kozhikode, News, Kerala, Case, Police, Crime, Complaint, Molestation case; Police inspector in custody.