SWISS-TOWER 24/07/2023

Jailed | 'സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കടന്ന് പിടിച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കി': ബീഹാര്‍ സ്വദേശിക്ക് 10 വര്‍ഷം കഠിന തടവും പിഴയും വിധിച്ച് കോടതി

 


ADVERTISEMENT

തിരുവനന്തപുരം: (KVARTHA) സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കടന്ന് പിടിച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന കേസില്‍ യുവാവിന് തടവും പിഴയും. ബീഹാര്‍ സ്വദേശി സംജയിനെയാണ് (20) 10 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആര്‍ രേഖയാണ് ശിക്ഷിച്ചത്. 2022 ജൂണ്‍ ഏഴിന് ഉച്ചയ്ക്ക് നന്തന്‍ക്കോട് കെസ്റ്റന്‍ റോഡില്‍ വച്ചാണ് കേസിനാസ്പദമായ സംഭവം.
Aster mims 04/11/2022

പൊലീസ് പറയുന്നത്: സ്‌കൂളില്‍ നിന്നും ഉച്ചയ്ക്ക് സുഹൃത്തിനോടൊപ്പം 17കാരി ഹോസ്റ്റലിലേക്ക് നടന്ന് പോവുകയായിരുന്നു. എതിരെ നടന്ന് വന്ന പ്രതി കുട്ടിയുടെ സ്വകാര്യ ഭാഗത്ത് പിടിച്ച് ലൈംഗിക അതിക്രമം നടത്തി. സംഭവത്തില്‍ ഭയന്ന കുട്ടിയും കൂട്ടുകാരിയും നിലവിളിച്ചതിനെ തുടര്‍ന്ന് പ്രതി ഓടി. ഇത് കണ്ട് നിന്നവര്‍ പ്രതിയെ ഓടിച്ച് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. 

അതേസമയം പ്രോസിക്യൂഷന് വേണ്ടി സെപഷ്യല്‍ പബ്ലിക് പ്രോസിക്യൂടര്‍ ആര്‍ എസ് വിജയ് മോഹന്‍, അഡ്വ. അഖിലേഷ് ആര്‍ വൈ ഹാജരായി. മ്യൂസിയം എസ്‌ഐമാരായിരുന്ന സംഗീത എസ് ആര്‍, അജിത് കുമാര്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യുഷന്‍ എട്ട് സാക്ഷികളെ വിസ്തരിച്ചു. 11 രേഖകള്‍ ഹാജരാക്കി. പിഴ തുക ലഭിച്ചാല്‍ പെണ്‍കുട്ടിക്ക് നല്‍കണമെന്നും വിധിയിലുണ്ട്. 
  
Jailed | 'സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കടന്ന് പിടിച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കി': ബീഹാര്‍ സ്വദേശിക്ക് 10 വര്‍ഷം കഠിന തടവും പിഴയും വിധിച്ച് കോടതി

Keywords:  Molestation Case, Jailed, Fine, Student, Attack, Court, Court Order, Crime, Police, Arrest, Arrested, Molestation case; Man gets 10 years imprisonment and fine.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia