Bail | സഹകരണസംഘം ജീവനക്കാരിയെ പീഡിപ്പിച്ച കേസ്; കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ക്ക് ജാമ്യം
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കോണ്‍ഗ്രസ് നിയന്ത്രിത വനിതാ സഹകരണസംഘം ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ കോര്‍പറേഷന്‍ കിഴുന്ന ഡിവിഷന്‍ കൗണ്‍സിലറുമായ പി വി കൃഷ്ണകുമാറിന് അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട് ജാമ്യം അനുവദിച്ചു. പീഡനകേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ തിരുപ്പതിയില്‍ നിന്ന് എടക്കാട് പൊലീസ് കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്.
കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള വനിതാ സഹകരണസംഘം ശാഖാ ഓഫീസില്‍ ജൂലൈ 15നാണ് കേസിനാസ്പദമായ പീഡനം. സംഘത്തിലെ മുന്‍ ജീവനക്കാരനായ കൃഷ്ണകുമാര്‍ യുവതിയെ കടന്നുപിടിച്ചെന്നും എതിര്‍ത്തപ്പോള്‍ ബലംപ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു പരാതി. എടക്കാട് പൊലീസ് കേസെടുത്തതോടെ ഒളിവില്‍പോയി.
ബംഗ്‌ളൂറു, ഗൂഡല്ലൂര്‍, ഹൈദരാബാദ്, വയനാട് എന്നിവിടങ്ങളിലെ ലോഡ്ജുകളിലാണ് ഒളിച്ചുകഴിഞ്ഞത്. മുന്‍ കൂര്‍ ജാമ്യഹര്‍ജി ജില്ല സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കൃഷ്ണകുമാര്‍ ഒളിവില്‍ പോയത്. പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഇയാളെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു.
Keywords: Kannur, News, Kerala, Case, Crime, Molestation, Bail, Court, Molestation case; Bail for Kannur Corporation Councillor.

