SWISS-TOWER 24/07/2023

തനിച്ച് താമസിക്കുകയായിരുന്ന 53കാരിയെ പീഡിപ്പിച്ചു

 


ADVERTISEMENT

ഭോപാല്‍: (www.kvartha.com 18.04.2020) ലോക് ഡൗണിനിടെ വീട്ടില്‍ തനിച്ചായിരുന്ന അന്ധയായ 53കാരിയെ പീഡിപ്പിച്ചു. ബാങ്ക് ഓഫീസറായ സ്ത്രീയാണ് പീഡനത്തിനിരയായത്. കാഴ്ച പരിമിതിയുള്ള ഇവര്‍ ദിവസങ്ങളായി തന്റെ ഫ്‌ളാറ്റില്‍ ഒറ്റക്കാണ് താമസം. ലോക് ഡൗണ്‍ ആയതിനാല്‍ ഭര്‍ത്താവ് രാജസ്ഥാനിലെ തന്റെ വീട്ടില്‍ കുടുങ്ങിയിരിക്കുകയാണ്.

സംഭവത്തെ തുടര്‍ന്ന് രാജസ്ഥാനില്‍ കുടുങ്ങിയ ഭര്‍ത്താവിനെ പൊലീസിന്റെ പ്രത്യേക അനുമതിയോടെ വീട്ടിലെത്തിച്ചു. രണ്ടാം നിലയിലുള്ള വീട്ടിലെത്താന്‍ പ്രതി കോണിപ്പടികളാണ് ഉപയോഗിച്ചിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. തുറന്നുകിടന്ന വാതിലിലൂടെയാണ് പ്രതി അകത്തുകയറിയെന്നും പൊലീസ് ഓഫീസര്‍ സഞ്ജയ് സാഹു വ്യക്തമാക്കി. സംഭവത്തില്‍ ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. പ്രതിക്കായി അന്വേണം പുരോഗമിക്കുന്നതായും പൊലീസ് അറിയിച്ചു.

തനിച്ച് താമസിക്കുകയായിരുന്ന 53കാരിയെ പീഡിപ്പിച്ചു

Keywords:  Bhoppal, News, National, Lockdown, Crime, Molestation, attack, Woman, Police, Case, House, molestation case; Attack against 53 year old woman
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia