യാത്രാ മധ്യേ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍

 


വിതുര: (www.kvartha.com 02.12.2020) യാത്രാ മധ്യേ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍. വിതുര തള്ളച്ചിറ സന്ധ്യാ ഭാവനില്‍ സുനി(32) ആണ് അറസ്റ്റിലായത്. ഞായറാഴ്ച ചന്തമുക്കിലെ മൊബൈല്‍ വ്യാപാര കേന്ദ്രത്തിലേക്ക് പോകാന്‍ മൈലക്കോണം സ്വദേശിനിയായ യുവതി പ്രതിയുടെ ഓട്ടോറിക്ഷ വിളിച്ചിരുന്നു. ഓടോറിക്ഷ നിര്‍ത്തേണ്ടിടത്ത് നിര്‍ത്തിയില്ല. തുടര്‍ന്ന് മേമല ഭാഗത്തേക്കു പോകുകയും അവിടെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പ്രതി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന് യുവതി മൊഴി നല്‍കി. 

പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെ ഓടോറിക്ഷയില്‍ നിന്ന് യുവതി ഇറങ്ങിയോടി. ഇതുകണ്ട സമീപവാസികള്‍ പൊലീസിനെ വിവരമറിയിച്ചു. ഇതിനിടെ പ്രതി അവിടെ നിന്നു സ്ഥലം വിട്ടു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് പ്രതിയെ പിന്നീട് ബന്ധു വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇന്‍സ്‌പെക്ടര്‍ എസ് ശ്രീജിത്ത്, സബ് ഇന്‍സ്‌പെക്ടര്‍ എസ് എല്‍ സുധീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.

യാത്രാ മധ്യേ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍

Keywords:  News, Kerala, Auto Driver, Police, Crime, Molestation attempt, Woman, Arrest, Arrested, Complaint, Molestation attempt against woman; Auto driver arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia